Asianet News MalayalamAsianet News Malayalam

'ആദ്യം ഇവരെ, പിന്നെ രാജ്യത്തെ ഒന്നിപ്പിക്കാം' ; രാജസ്ഥാൻ പ്രതിസന്ധിയും ജോഡോ യാത്രയും ട്രോളി ബിജെപി

ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യമുയർത്തിയാണ് കോൺ​ഗ്രസിന്റെ ഭാരത് ജോഡോ യാത്ര. കോൺ​ഗ്രസിന്റെ ഉന്നമനവും ഇതുകൊണ്ട് ലക്ഷ്യമാക്കുന്നു. അതിനിടെയാണ് കോൺ​ഗ്രസ് അധ്യക്ഷസ്ഥാനവും രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനവും കാരണം പാർട്ടി പ്രതിസന്ധിയിലായിരിക്കുന്നത്. 

bjp trolled rajasthan crisis and jodo yatra
Author
First Published Sep 26, 2022, 11:47 AM IST

ദില്ലി: രാജസ്ഥാനിലെ കോൺ​ഗ്രസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാഹുൽ ​ഗാന്ധിയുടെ ജോഡോ യാത്രയെ ട്രോളി കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്. ദയവ് ചെയ്ത് ഇവരെ ആദ്യം ഒന്നിപ്പിക്കൂ എന്ന് അശോക് ​ഗെലോട്ടിന്റെയും സച്ചിൻ പൈലറ്റിന്റെയും ഒപ്പമുള്ള രാഹുൽ ​ഗാന്ധിയുടെ ചിത്രം പങ്കുവച്ച് ഭൂപേന്ദർ യാദവ് പരിഹസിച്ചു. 

ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യമുയർത്തിയാണ് കോൺ​ഗ്രസിന്റെ ഭാരത് ജോഡോ യാത്ര. കോൺ​ഗ്രസിന്റെ ഉന്നമനവും ഇതുകൊണ്ട് ലക്ഷ്യമാക്കുന്നു. അതിനിടെയാണ് കോൺ​ഗ്രസ് അധ്യക്ഷസ്ഥാനവും രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനവും കാരണം പാർട്ടി പ്രതിസന്ധിയിലായിരിക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെലോട്ട് പാർട്ടി അധ്യക്ഷനാകുന്നതോടെ ആര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നതാണ് ചർച്ച. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാൻ ​ഗെലോട്ടിന് താല്പര്യമില്ല. ഇക്കാര്യത്തിൽ പാർട്ടി പക്ഷേ ​ഗെലോട്ടിനെതിരാണ്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനാണ് പാർട്ടി ദേശീയനേതൃത്വത്തിന് താല്പല്യം. ഈ സാഹചര്യത്തിലാണ് ​ഗെലോട്ട് അനുകൂലികളായ എംഎൽഎമാർ രാജിഭീഷണി മുഴക്കിയിരിക്കുന്നത്. ഒന്നുകിൽ ​ഗെലോട്ടിനെ മുഖ്യമന്ത്രിസ്ഥാനത്ത് തുടരാൻ സമ്മതിക്കണം അല്ലെങ്കിൽ പുതിയ മുഖ്യമന്ത്രിയെ ​ഗെലോട്ട് തീരുമാനിക്കണം എന്നതാണ് ഈ എംഎൽഎമാരുടെ ആവശ്യം. 2020ൽ സച്ചിൻ പൈലറ്റിന്റെ നേതുത്വത്തിലുണ്ടായ വിമതനീക്കവും ഇവർ ഓർമ്മിപ്പിക്കുന്നു. 

Read Also: ഒന്നും എന്റെ കയ്യിലല്ല, എംഎൽഎമാർ ദേഷ്യത്തിലാണ്; രാജസ്ഥാൻ പ്രതിസന്ധിയിൽ അശോക് ​ഗെലോട്ട്? നിഷേധിച്ച് വേണു​ഗോപാൽ

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനവും രാജസ്ഥാൻ മുഖ്യമന്ത്രി പ​ദവും ഒന്നിച്ച് കൊണ്ടുപോകാനാവില്ലെന്ന് ​ഗെലോട്ടിന് സോണിയാ ​ഗാന്ധി വ്യക്തമാക്കിയിരുന്നു. ഒരാൾക്ക് ഒരു പദവി എന്ന കാര്യം രാഹുൽ​ഗാന്ധിയും കടുപ്പിച്ചതോടെ ​ഗെലോട്ടിന് വേറെ വഴിയില്ലാതാ‌യി. ഇതിനു പിന്നാലെയാണ് എംഎൽഎമാരുടെ ഭീഷണി വന്നത്. ഈ ഭീഷണിക്ക് പിന്നിൽ ​ഗെലോട്ടാണെന്ന് പരക്കെ പ്രചാരമുണ്ട്. എന്നാൽ, എംഎൽഎമാർ ദേഷ്യത്തിലാണെന്നും കാര്യങ്ങൾ തന്റെ കയ്യിൽ അല്ലെന്നും ​ഗെലോട്ട് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ​ഗെലോട്ട് ഇങ്ങനൊരു കാര്യം പറഞ്ഞെന്ന റിപ്പോർട്ട് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ നിഷേധിച്ചിട്ടുണ്ട്. എന്തായാലും, ​ഗെലോട്ട്- സച്ചിൻ പോര് തുടരുന്നതിനിടെയാണ് ബിജെപിയുടെ ട്രോൾ. 

Read Also: നിയമസഭാ കക്ഷി യോഗം റദ്ദാക്കി, ഗെലോട്ടിനേയും സച്ചിൻ പൈലറ്റിനേയും ദില്ലിക്ക് വിളിപ്പിച്ചു, ഇടപെട്ട് സോണിയ ഗാന്ധി

Follow Us:
Download App:
  • android
  • ios