റിഷികേശിലെ അഡ്വഞ്ചർ പാർക്കിൽ ബംഗീ ജംപിങിനിടെ കയർ പൊട്ടി 23-കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. 35 മീറ്റർ താഴേക്ക് വീണ ഗുഡ്‌ഗാവ് സ്വദേശിയായ സോനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദില്ലി: ബംഗീ ജംപിങിനിടെ കയർ പൊട്ടി താഴെ വീണ് 23കാരനായ യുവാവിന് ഗുരുതര പരിക്ക്. ഗുഡ്‌ഗാവ് സ്വദേശിയായ സോനുവിനാണ് റിഷികേശിലെ അഡ്വഞ്ചർ പാർക്കിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. റിഷികേശിലെ ശിവപുരി ത്രിൽ ഫാക്‌ടറി എന്ന അഡ്വഞ്ചർ പാർക്കിൽ വച്ചാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച ബംഗീ ജംപിങ് നടത്തുന്നതിനിടെ കയർ പൊട്ടി സോനു 35 മീറ്ററോളം താഴേക്ക് വീണുവെന്നാണ് വിവരം.

യുവാവിനെ റിഷികേശിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെഞ്ചിലടക്കം ഗുരുതരമായി പരിക്കേറ്റ സോനുവിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടതായും മരുന്നുകളോട് പ്രതികരിക്കുന്നതായുമാണ് ആശുപത്രിയിൽ നിന്ന് പുറത്തുവരുന്ന വിവരം. അപകടത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ലെന്നും അതിനാൽ എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്നും പൊലീസ് പറഞ്ഞു. ഉത്തരാഖണ്ഡിലെ തെഹ്റി ഗർവാളിലെ മുനി കി റേടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് പരിശോധിക്കാൻ ടെക്നിക്കൽ ടീമിനെ ചുമതലപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു.

Scroll to load tweet…