ബെംഗളൂരു- ഹൈദരാബാദ് ഹൈവേയിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. 25 ലേറെ മരിച്ചെന്നാണ് പ്രാഥമിക നി​ഗമനം.

കർണൂൽ: ആന്ധ്രയിലെ കർണൂലിൽ വോൾവോ ബസിന് തീപിടിച്ച് 20 മരണം. ഹൈദരബാദിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ വോൾവോ ബസാണ് ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടത്. തീപിടിത്തത്തിൽ ബസ് പൂർണമായി കത്തി നശിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആന്ധ്ര മുഖ്യമന്ത്രിയും അപകടത്തെ അനുശോചിച്ചു.

കര്‍ണൂല്‍ പട്ടണത്തില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം ഉണ്ടായത്. കാവേരി ട്രാവൽസ് എന്ന വോൾവോ ബസിനാണ് കത്തിപിടിച്ചത്. രണ്ട് ഡ്രൈവർമാർ അടക്കം 42 പേരുമായി ഹൈദരാബാഡിലേക്ക് പോവുകയായിരുന്ന വോൾവോ ബസിലേക്ക്, അതിവേഗത്തിൽ പാഞ്ഞേതിയ ബൈക്ക് ഇടിച്ചുകയറിയാണ് അപകടം. ഇന്ധന ടാങ്കിലേക്ക് ബൈക്ക് ഇടിച്ചുകയറിയതും വലിയ ശബ്ദത്തോടെ തീ ഉയർന്നു. യാത്രക്കാരിൽ മിക്കവരും ഉറക്കത്തിൽ ആയിരുന്നു. ഷോർട് സർക്യൂട്ട് കാരണം ബസിന്റെ വാതിൽ അടഞ്ഞുപോയതിനാൽ യാത്രക്കാർ ഉള്ളിൽ കുടുങ്ങി. അപകടം ഉണ്ടായി മിനിറ്റുകൾക്കകം ബസ് പൂർണമായും കത്തിനശിച്ചു.

പല മൃതദ്ദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തികരിഞ്ഞതായി ജില്ലാ കളക്ടർ പറഞ്ഞു. പതിനഞ്ചോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർത്ത് പുറത്തിറങ്ങാൻ ശ്രമിച്ച ഒരാൾ പരിക്കുകളോടെ രക്ഷപെട്ടു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം തിരിച്ചറിഞ്ഞ മൃതദ്ദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. മരിച്ചവരിലേറെയും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചു.

YouTube video player