നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറി, നാല് പേർക്ക് ദാരുണാന്ത്യം; അപകടം മുംബൈയിൽ
15 പേർക്ക് പരിക്കുകളുണ്ട്. ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണ്. ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
മുംബൈ: കുർളയിൽ വാഹനാപകടത്തിൽ മരണ സംഖ്യ ആറായി. നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാർക്ക് വേണ്ടിയുള്ള നടപ്പാതയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. 8 കാറുകള്‍, 20തോളം ബൈക്കുകള്‍ 3 ഓട്ടോറിഷ എന്നിവ അപകടത്തില്‍ തകര്‍ന്നത്.. ഇതിലുണ്ടായിരുന്നവരും റോഡിലൂടെ നടന്നുപോയവരുമായ 49 പേര്‍ക്ക് പരിക്കേറ്റു.പതിമുന്നുപേരുടെ നില ആതീവ ഗുരുതരമാണ്.
നടപ്പാതയും വാഹനങ്ങളുമെല്ലാം തകര്‍ത്ത് മുന്നോട്ടെത്തിയ വാഹനം ഒരു മതിലില്‍ ഇടിച്ചു നിര്‍ത്തുകയായിരുന്നു. ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.. അപകടം നടക്കുമ്പോള്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ല എന്ന് പോലീസ് സ്ഥീരികരിച്ചു. ബ്രൈക്ക് തകരാറാണ് കാരണമെന്നാണ് നല്‍കിയ മൊഴി. ഇത് പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ആസൂത്രിത അപകടമാകാനുള്ള സാധ്യതകളെക്കുറിച്ചടക്കം അന്വേഷണം തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം