35 വയസുകാരിയായ ഭാര്യയെയും 14 ഉം 11 ഉം വയസുള്ള രണ്ട് ആൺമക്കളെയും കൊലപ്പെടുത്തി സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്ത് 45കാരൻ. സംഭവസ്ഥലത്ത് നിന്ന് കടബാധ്യതയെക്കുറിച്ച് പരാമ‍ർശിക്കുന്ന ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ചെന്നൈ: 35 വയസുകാരിയായ ഭാര്യയെയും 14 ഉം 11 ഉം വയസുള്ള രണ്ട് ആൺമക്കളെയും കൊലപ്പെടുത്തി സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്ത് 45കാരൻ. വലിയ കടബാധ്യതകൾ താങ്ങാൻ കഴിയാതെയാണ് ഇയാൾ കുടുംബത്തെയൊന്നാകെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. കടബാധ്യതകളുള്ളതായി പരാമ‌‌‌‍‌ർശിക്കുന്ന ആത്മഹത്യാക്കുറിപ്പ് തങ്ങൾക്ക് ലഭിച്ചതായും പൊലീസ് പറഞ്ഞു.

ഭാര്യയുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ മുഖത്ത് പ്ലാസ്റ്റിക് കവറുകൾ പൊതിഞ്ഞ നിലയിലായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേ‍‌ർത്തു. മൃതദേഹങ്ങളിൽ മൽപ്പിടിത്തത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും ഇവ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സേലം സ്വദേശികളായ കുടുംബം ചെന്നൈയിലാണ് താമസിച്ചിരുന്നത്. മൂന്ന് മാസം മുമ്പാണ് ഇഞ്ചമ്പാക്കത്തെ വീട്ടിലേക്ക് താമസം മാറിയതെന്നും പൊലീസ് പറയുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)