03:07 PM (IST) Jul 21

Asianet News Liveസോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും; ഉത്തരവിട്ട് ദില്ലി ഹൈക്കോടതി, കോടതിക്ക് നന്ദിയറിയിച്ച് ഗീതാഞ്ജലി ആംഗ്മോ

സിജെപി സമരത്തിന് പിന്തുണച്ച സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്കിനെ ദില്ലി ഹൈക്കോടതി ഉത്തരവ് പ്രകാരം ആശുപത്രിയിലേക്ക് മാറ്റും

Read Full Story
02:25 PM (IST) Jul 21

Asianet News Liveലക്ഷ്മിപ്രിയക്കും ശ്വേത മേനോനും എതിരായ അൻസിബയുടെ പരാതി; പ്രതികരണവുമായി പൊലീസ്, 'അപകീർത്തി കേസായി മാത്രമേ പരി​ഗണിക്കാനാകൂ'

കേസ് വിധി പറയാൻ ഈ മാസം 27 ലേക്ക് മാറ്റി. എറണാംകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്

Read Full Story
02:24 PM (IST) Jul 21

Asianet News Live`കള്ളൻ വിജയൻ' വിവാദം - അച്ചടക്കനടപടിയുമായി ദേശാഭിമാനി, വാരാന്തപ്പതിപ്പ് എഡിറ്റർ കെ ആർ അജയനെ മാറ്റി; ടി ചന്ദ്രമോഹന് പകരം ചുമതല

ദേശാഭിമാനി ലേഖന വിവാദത്തിൽ നടപടി. ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്ററുടെ ചുമതലയിൽ നിന്ന് കെ ആർ അജയനെ മാറ്റി. ടി ചന്ദ്ര മോഹനാണ് പകരം ചുമതല. അജയനോട് കഴിഞ്ഞദിവസം റസിഡൻ്റ് എഡിറ്റർ വിശദീകരണം തേടിയിരുന്നു.

Read Full Story
02:05 PM (IST) Jul 21

Asianet News Liveആറ് മാസം അഴിമതിയോ സ്വജനപക്ഷപതമോ നടത്തിയിട്ടില്ലെന്ന് ദിയ ബിനു പുളിക്കകണ്ടം; ജനാധിപത്യം അംഗീകരിക്കുന്നു

ജനാധിപത്യം അംഗീകരിക്കുന്നുവെന്ന് പാലാ ന​ഗരസഭയിലെ മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം. വിപ്പ് ലംഘിച്ചാണ് ചില കൗൺസിലർമാർ പോയതെന്നും ദിയ

Read Full Story
01:08 PM (IST) Jul 21

Asianet News Liveപൊലീസ് ജീപ്പിന് പിഴയിട്ട എംവിഐയെ കൈവിട്ട് ഗതാഗത മന്ത്രി സിപി ജോൺ; പിവി ബിജു അമിതാവേശം കാട്ടി, ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു

പൊലീസ് ജീപ്പിന് പിഴയിട്ട എംവിഐയെ കൈവിട്ട് ഗതാഗത മന്ത്രി സിപി ജോൺ. എംവിഐ പിവി ബിജു അമിതാവേശം കാട്ടിയെന്നും ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തെന്നും മന്ത്രി സിപി ജോൺ

Read Full Story
01:06 PM (IST) Jul 21

Asianet News Live`പിണറായി ജീവിതം തകർത്തു'; വ്യാജ കേസുകൾ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രിയെ കാണുമെന്ന് സ്വപ്ന സുരേഷ്

പിണറായി വിജയനെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. ജീവിതം തകർത്തത് പിണറായി ആണെന്നും തനിക്കെതിരെയുള്ള വ്യാജ കേസുകൾ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി വിഡി സതീശനെ കാണുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

Read Full Story
12:38 PM (IST) Jul 21

Asianet News Liveപാലായിൽ ദിയ ബിനു പുളിക്കകണ്ടം പുറത്ത്; ഭരണ അട്ടിമറി, പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയം പാസായി

പാലായിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായത്. 26 കൗൺസിലർമാരിൽ 17 പേർ ഇന്ന് കൗൺസിലിൽ യോഗത്തിൽ ഹാജരായി.

Read Full Story
12:20 PM (IST) Jul 21

Asianet News Liveകേരള വഖഫ് ബോര്‍ഡിന് ആശ്വാസം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാന വരി റദ്ദാക്കി സുപ്രീംകോടതി

വഖഫ് ബോര്‍ഡിന് ആശ്വാസം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാന വരി റദ്ദാക്കി സുപ്രീംകോടതി. സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയോഗിച്ച നടപടി റദ്ദാക്കി.

Read Full Story
12:02 PM (IST) Jul 21

Asianet News Liveഉക്രൈനിൽ മലയാളി കൊല്ലപ്പെട്ട സംഭവം; കൃത്യമായ വിവരങ്ങൾ അറിയുന്നില്ലെന്ന് അഖിൽ ജോയൻ്റെ അച്ഛൻ, മൃതദേഹം ഉടൻ നാട്ടിലെത്തിക്കണം

ഉക്രൈനിൽ റഷ്യൻ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് സ്വദേശിയായ അഖിൽ ജോയലിൻ്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് കുടുംബം. ഇപ്പോഴും കൃത്യമായ വിവരങ്ങൾ കുടുംബത്തിന് കിട്ടിയിട്ടില്ലെന്ന് അഖിലിന്റെ അച്ഛൻ ജോയൻ

Read Full Story
11:36 AM (IST) Jul 21

Asianet News Live`പഞ്ചായത്ത് ഫണ്ടുകൾ വെട്ടിക്കുറച്ചത് മുൻ മന്ത്രി, ഫണ്ട് കൊടുക്കാതെ പ്രവർത്തനം മുടക്കി'; എംബി രാജേഷിന് എതിരെ മന്ത്രി എ പി അനിൽകുമാർ

മുൻ മന്ത്രി എംബി രാജേഷിന് എതിരെ മന്ത്രി എ പി അനിൽകുമാർ. പഞ്ചായത്ത് ഫണ്ടുകൾ മുൻ മന്ത്രി വെട്ടിക്കുറച്ചെന്നും ഫണ്ട് കൊടുക്കാതെ പഞ്ചായത്തുകളുടെ പ്രവർത്തനം മുടക്കിയത് എൽഡിഎഫ് സർക്കാർ ആണെന്നും എ പി അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Read Full Story
11:33 AM (IST) Jul 21

Asianet News Liveബിജെപി അടുക്കളയിൽ ബീഫ് ഉണ്ടോയെന്ന് നോക്കുന്നതുപോലെ, അന്നത്തിൽ പോലും രാഷ്ട്രീയം കാണുകയാണ്; പൊതിച്ചോറിൽ മന്ത്രിക്കെതിരെ എംബി രാജേഷ്

മന്ത്രി കെ മുരളീധരൻ ഉയർത്തിയ പൊതിച്ചോർ വിവാദത്തിൽ പ്രതികരണവുമായി മുൻ മന്ത്രി എംബി രാജേഷ്. അന്നത്തിൽ പോലും രാഷ്ട്രീയം കലർത്തുകയാണെന്ന് രാജേഷ് വിമർശിച്ചു

Read Full Story
11:05 AM (IST) Jul 21

Asianet News Liveവിഎസ് അനുസ്മരണ വേദിയിൽ ഐസക്കിന്റെ ഒളിയമ്പ്; വിഎസിൻ്റെ കാലത്ത് സമുദായ നേതാക്കളുടെ വീടിന് മുന്നിൽ മൈക്ക് കെട്ടി വെല്ലുവിളിച്ചു, ഭൂമികുലുക്കം ഉണ്ടായില്ല

വിഎസ് അച്യുതാനന്ദന്റെ അനുസ്മരണ പരിപാടിയിൽ തോമസ് ഐസക് നടത്തിയ പ്രസംഗമാണ് ഉള്ളടക്കത്തിന്റെ കാതൽ. വിഎസിന്റെ കാലത്ത് സാമുദായിക ശക്തികളെ വെല്ലുവിളിച്ചിട്ടും 'ഭൂകമ്പം' ഉണ്ടായില്ലെന്ന ഐസക്കിന്റെ പരാമർശം ഒരു ഒളിയമ്പായി വിലയിരുത്തപ്പെടുന്നു.

Read Full Story
10:43 AM (IST) Jul 21

Asianet News Liveകള്ളാ‌ടി മണ്ണിടിച്ചിൽ - പ്രിയങ്കാ ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും; ദുരന്തത്തിൽ പരിക്കേറ്റവരെ കാണും

പ്രിയങ്കാ ഗാന്ധി എംപി വെള്ളിയാഴ്ച വയനാട്ടിലെത്തും. മണ്ണിടിച്ചിലുണ്ടായ കള്ളാ‌ടി സന്ദർശിക്കുകയും ദുരന്തത്തിൽ പരിക്കേറ്റവരെ കാണുകയും ചെയ്യും. കള്ളാടിയിൽ ജൂലായ് 8നാണ് അപകടമുണ്ടായത്.

Read Full Story
10:16 AM (IST) Jul 21

Asianet News Liveനിർത്തിയിട്ടിരുന്ന ലോറിയിൽ ട്രാവലർ ഇടിച്ച് അപകടം; ഒരു മരണം, സംഭവം തിരുവനന്തപുരത്ത്

നിർത്തി ഇട്ടിരുന്ന ലോറിയിൽ സാധനങ്ങൾ കൊണ്ടുവന്ന ട്രാവലർ ഇടിച്ചു അപകടം. ഒരു മരണം. കിളിമാനൂർ- പാപ്പാല പെട്രോൾ പമ്പിന് മുന്നിലാണ് അപകടം നട‌ന്നത്.

Read Full Story
09:36 AM (IST) Jul 21

Asianet News Liveഹൈക്കോടതിക്ക് മുന്നിൽ ദമ്പതികളുടെ ആത്മഹത്യാശ്രമം; ആംബുലൻസിനുള്ളിൽ വെച്ച് വിഷം കഴിച്ചു, ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി

ഹൈക്കോടതിക്ക് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികൾ. ആംബുലൻസ് ഡ്രൈവർ വിനുവും ഭാര്യ ബിൻസിയുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വിഷം കഴിക്കുകയായിരുന്നു.

Read Full Story
09:28 AM (IST) Jul 21

Asianet News Liveപാലാ നഗരസഭയിൽ ട്വിസ്റ്റ്‌ തുടരുന്നു; ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ കോൺഗ്രസ്‌ കൗൺസിലർമാർ എത്തുമോ, നിർണായക മണിക്കൂറുകൾ

പാലാ നഗരസഭ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയ ചർച്ച ഇന്ന് നടക്കും. കോൺഗ്രസ് കൗൺസിലർമാർക്ക് പാർട്ടി വിപ്പ് നൽകിയിട്ടുണ്ടെങ്കിലും, ആരെങ്കിലും വിപ്പ് ലംഘിച്ച് പങ്കെടുത്താൽ ഭരണ അട്ടിമറിക്ക് സാധ്യതയുണ്ട്.

Read Full Story
09:27 AM (IST) Jul 21

Asianet News Live17കാരനെ മരിച്ചനിലയിൽ കണ്ടെത്തി; പ്രണയനൈരാശ്യമെന്ന് പൊലീസ്, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത് 17കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കല്ലറ കുറ്റിമൂട് അനു മന്ദിരത്തിൽ അഖിൽ (17) ആണ് ആത്മഹത്യ ചെയ്തത്. ഒരു പെൺകുട്ടിയുമായി പ്രണയബന്ധത്തിലായിരുന്നെന്നും അത് തകർന്നതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പൊലീസ് പറയുന്നു.

Read Full Story
09:06 AM (IST) Jul 21

Asianet News Liveപരീക്ഷാ ക്രമക്കേട് - `പി എസ് സി ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം'; വീണ്ടും വിവരാവകാശ കമ്മീഷന് പരാതി

പി എസ് സിക്കെതിരെ വീണ്ടും വിവരാവകാശ കമ്മീഷന് പരാതി. പി എസ് സി ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. വിവരാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കാതെ പി എസ് സി ഒളിച്ചു കളിക്കുന്നു എന്ന് ഉദ്യോഗാർത്ഥി പരാതിയിൽ പറയുന്നു.

Read Full Story
08:56 AM (IST) Jul 21

Asianet News Live2 അമുസ്ലിംകളെ ബോർഡിൽ വെക്കാമെന്ന് സർക്കാർ പറഞ്ഞിട്ടില്ല; വഖഫ് കേസിൽ ഇടതു സർക്കാരിനെ വിമർശിച്ചു പിഎംഎ സലാം

വഖഫ് ബോർഡ് കേസിൽ ഇടതു സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ബോർഡിൽ അമുസ്ലിംകളെ വെക്കാമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്നും, കേന്ദ്ര നിയമത്തിന് പരവതാനി വിരിച്ചത് ഇടത് സർക്കാരാണെന്നും അദ്ദേഹം ചന്ദ്രികയിലെ ലേഖനത്തിൽ ആരോപിച്ചു. വിഷയത്തിൽ പ്രതിപക്ഷ നേതാവ് കള്ളം പറയുന്നുവെന്നും സലാം വിമർശിച്ചു.
Read Full Story
08:35 AM (IST) Jul 21

Asianet News Liveമാനസികാസ്വാസ്ഥത്തിന് ചികിത്സിക്കാൻ കൊണ്ടുപോയതിലെ പക കൊലയിലേക്ക് നയിച്ചു; പാളയം കൊലപാതകത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ

പാളയം കൊലപാതകത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുവാണ് കസ്റ്റഡിയിലുള്ളത്. 22 കാരനാണ് പിടിയിലായത്. മാനസികാസ്വാസ്ഥത്തിന് ചികിത്സിക്കാൻ കൊണ്ടുപോയതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.

Read Full Story