മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. 

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇന്ന് കൂടികാഴ്ച നടത്തും. ദില്ലിയിൽ കേന്ദ്രമന്ത്രിയുടെ ഓഫീസിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് കൂടികാഴ്ച. സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി തേടാൻ സർക്കാർ വീണ്ടും ശ്രമം ഊർജിതമാക്കിയെന്നാണ് സൂചന. ഇന്ന് കേന്ദ്രമന്ത്രിയുമായുള്ള കൂടികാഴ്ചയിൽ സിൽവർ ലൈനിന് ബദൽ ആയുള്ള ഇ ശ്രീധരന്റെ പദ്ധതിക്ക് അനുമതി തേടും എന്നും വിവരമുണ്ട്. റെയിൽവേ വികസനത്തിൽ കേരളത്തിന്റെ വിവിധ ആവശ്യങ്ങളും കൂടികാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചേക്കും.

Add Asianetnews as a Preferred SourcegooglePreferred

മുഖ്യമന്ത്രി ദില്ലിയിൽ; സിൽവർ ലൈൻ പദ്ധതിയുടെ കേന്ദ്രാനുമതിക്കായി ശ്രമം