ചിന്തൻ ശിബിരത്തിൽ നിലവിലെ പ്രചാരണ വിഭാഗത്തിന് വലിയ വിമർശനം നേരിട്ടിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പുതിയ നിയമനമുണ്ടായിരിക്കുന്നത്

ദില്ലി: കോൺഗ്രസിന്‍റെ മാധ്യമ - പ്രചാരണ വിഭാഗങ്ങളുടെ തലപ്പത്ത് മാറ്റം. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ജയ്റാം രമേശാകും ഇനി കോൺഗ്രസിന്‍റെ മാധ്യമ - പ്രചാരണ വിഭാഗങ്ങളെ ദേശീയ തലത്തിൽ നയിക്കുക. മാധ്യമ, പ്രചാരണ വിഭാഗങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ജയ്റാം രമേശിനെ നിയമിച്ചെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. രൺദീപ് സിംഗ് സുർജേവാലയെ മാറ്റിയാണ് മുൻ കേന്ദ്രമന്ത്രിയെ മാധ്യമ - പ്രചാരണ വിഭാഗത്തിന്‍റെ തലപ്പത്ത് എത്തിച്ചത്. ചിന്തൻ ശിബിരത്തിൽ നിലവിലെ പ്രചാരണ വിഭാഗത്തിന് വലിയ വിമർശനം നേരിട്ടിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പുതിയ നിയമനമുണ്ടായിരിക്കുന്നത്.

Scroll to load tweet…

രാഹുലിന്റെ ആവശ്യം അംഗീകരിച്ചു, നാളെത്തെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യൽ മാറ്റി

അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ നാളെത്തെ ചോദ്യം ചെയ്യൽ മാറ്റി. സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി ഇഡിയുടെ നാളത്തെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച എൻഫോഴ്സ്മെന്റ് തിങ്കളാഴ്ച്ച ഹാജരാകാൻ പുതിയ നോട്ടീസ് നൽകുകയായിരുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ മൂന്ന് ദിവസം തുടര്‍ച്ചയായ മൂന്ന് ദിവസമായി രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു.

ഇഡിയുടെ ചോദ്യം ചെയ്യല്‍; പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

അതേ സമയം, ചോദ്യം ചെയ്യല്‍ നീണ്ട് പോകാനുളള സാധ്യത കണക്കിലെടുത്ത് പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇ ഡിയുടെ ചോദ്യം ചെയ്യൽ ദിവസങ്ങളുടെ എണ്ണം കൂടാനുള്ള സാധ്യതയാണ് കോൺഗ്രസ് നേത‍ൃത്വം കാണുന്നത്. കേന്ദ്രസര്‍ക്കാ‍ർ നടപടി കടുപ്പിക്കുമ്പോള്‍ പ്രതിഷേധം സജീവമാക്കി നിലനിർത്താനാണ് നിര്‍ത്താനാണ് എ ഐ സി സി ആസ്ഥാനത്ത് ചേര്‍ന്ന നേതൃയോഗത്തിൽ ധാരണയായത്. ഞായറാഴ്ച മുഴുവന്‍ എംപിമാരോടും ദില്ലിയിലെത്താന്‍ കോൺഗ്രസ് ആവശ്യപ്പട്ടു. എംപിമാരുടെ ഔദ്യോഗിക വസതികളില്‍ പത്ത് പ്രവര്‍ത്തകരെ താമസിപ്പിച്ച് പ്രതിഷേധം നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും, തീവ്രവാദികളെ നേരിടുന്നത് പോലെയാണ് എംപിമാരോട് പെരുമാറിയതെന്നും രാജ്യസഭ , ലോക്സഭ അധ്യക്ഷന്മാര്‍ക്ക് പരാതി നല്‍കിയ എംപിമാര്‍ പ്രതികരിച്ചു. രാഹുല്‍ഗാന്ധിയുടെ അറസ്റ്റുണ്ടായാല്‍ രാജ്യത്തുടനീളം പ്രതിഷേധം കടുപ്പിക്കനാണ് കോണ്‍ഗ്രസ് തീരുമാനം. മുന്‍കൂര്‍ ജാമ്യത്തിന് പോകേണ്ടതില്ലെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശവും രാഷ്ട്രീയമായി നേരിടാനുള്ള നീക്കത്തിന്‍റെ ഭാഗമാണ്.

അധികാര ദുര്‍വിനിയോഗത്തിലൂടെ കോണ്‍ഗ്രസിനെ ഇല്ലാതാക്കാമെന്ന് കരുതുന്നോ? മോദി വിഡ്ഢികളുടെ സ്വര്‍ഗത്തില്‍: സുധാകരൻ

മുഖ്യമന്ത്രിയെ തടഞ്ഞാല്‍ വി ഡി സതീശനെ പുറത്തിറങ്ങാൻ അനുവദിക്കില്ല; സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി