Asianet News MalayalamAsianet News Malayalam

കൊവിഡ് 19 വ്യാപിക്കുന്നു; ദില്ലി ആർ കെ പുരത്തെ ചേരി അടച്ചു, എയിംസ് ട്രോമാ കെയറിലെ ശുചീകരണ തൊഴിലാളിക്ക് രോഗം

2020 മാർച്ച് 3നാണ് ദില്ലിയിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. നിലവിൽ രാജ്യ തലസ്ഥാനത്ത് 445 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് ഇതിൽ 15 പേർക്ക് രോഗം ഭേദമാകുകയും 6 പേർ മരിക്കുകയും ചെയ്തു. 

Covid 19 India Delhi RK puram slum closed down as aims cleaning staff tests positive
Author
Delhi, First Published Apr 5, 2020, 10:25 AM IST

ദില്ലി: കൊവിഡ് 19 വ്യാപിക്കുന്നതിനെ തുടർന്ന് ദില്ലി ആർ കെ പുരത്തെ ചേരി അടച്ചു. സൗത്ത് മോത്തി ബാഗിന് സമീപമുള്ള ജെജെ കോളനിയാണ് അടച്ചത്. ഇവിടെ താമസിക്കുന്ന എയിംസ് ട്രോമാ കെയറിലെ ശുചീകരണ തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് നടപടി. 

2020 മാർച്ച് 3നാണ് ദില്ലിയിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. നിലവിൽ രാജ്യ തലസ്ഥാനത്ത് 445 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് ഇതിൽ 15 പേർക്ക് രോഗം ഭേദമാകുകയും 6 പേർ മരിക്കുകയും ചെയ്തു. 

രാജ്യത്തെ ഓരോ സംസ്ഥാനത്തിലെയും സ്ഥിതി എങ്ങനെ..ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ഭൂപടം ചുവടെ..ഓരോ സംസ്ഥാനവും ക്ലിക്ക് ചെയ്താൽ കണക്കുകൾ കാണാം...

 

 

 

കൊവിഡ് 19 - ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള പട്ടിക

S. No. Name of State / UT Total Confirmed cases (Including 65 foreign Nationals) Cured/Discharged/
Migrated
Death
1 Andhra Pradesh 161 1 1
2 Andaman and Nicobar Islands 10 0 0
3 Arunachal Pradesh 1 0 0
4 Assam 24 0 0
5 Bihar 30 0 1
6 Chandigarh 18 0 0
7 Chhattisgarh 9 3 0
8 Delhi 445 15 6
9 Goa 7 0 0
10 Gujarat 105 14 10
11 Haryana 49 24 0
12 Himachal Pradesh 6 1 1
13 Jammu and Kashmir 92 4 2
14 Jharkhand 2 0 0
15 Karnataka 144 12 4
16 Kerala 306 49 2
17 Ladakh 14 10 0
18 Madhya Pradesh 104 0 6
19 Maharashtra 490 42 24
20 Manipur 2 0 0
21 Mizoram 1 0 0
22 Odisha 20 0 0
23 Puducherry 5 1 0
24 Punjab 57 1 5
25 Rajasthan 200 21 0
26 Tamil Nadu 485 6 3
27 Telengana 269 32 7
28 Uttarakhand 22 2 0
28 Uttar Pradesh 227 19 2
29 West Bengal 69 10 3
Total number of confirmed cases in India 3374* 267 77
*States wise distribution is subject to further verification and reconciliation


Read more at: രാജ്യത്ത് കൊവിഡ് ബാധിതര്‍ 3074; ലോക്ക് ഡൗണിൽ തീരുമാനം ഏപ്രിൽ 10 വരെയുള്ള സ്ഥിതി വിലയിരുത്തി മാത്രം ...

കൊവിഡിൽ രാജ്യത്ത് മരണം 77 ആയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഔദ്യോഗിക കണക്ക്. 3030 പേർ ചികിത്സയിലുണ്ടെന്നും 267 പേർക്ക് രോഗം ഭേദമായെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 637 ആയി ഉയർന്നിരിക്കുകയാണ്. ഇന്നലെ മാത്രം അ‌ഞ്ച് പേർ സംസ്ഥാനത്ത് മരിച്ചു. 32 പേരാണ് മഹാരാഷ്ട്രയിൽ മാത്രം മരിച്ചത്. ധാരാവിയിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇന്ന് രണ്ട് പേർക്കാണ് ധാരാവിയിൽ രോഗം സ്ഥിരീകരിച്ചത് 30 വയസുകാരനും 48 വയസുകാരിയുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ച രോഗികൾ. 

 

ഗുജറാത്തിലെ സൂറത്തിൽ കൊവിഡ് ബാധിച്ച് 61കാരി മരിച്ചു. ഇതോടെ ഗുജറാത്തിൽ മരണ സംഖ്യ 11 ആയി. ആകെ 108പേർക്കാണ് രോഗം ബാധിച്ചത്. മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ഇന്നലെ രാത്രിയോടെയാണ് 600 കടന്നത്. 147പേർക്കാണ് 24 മണിക്കൂരിനിടെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് മരിച്ച അഞ്ച് പേരിൽ നാല് പേരും മുംബൈയിലാണ്. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഒറ്റയടിക്ക് ലോക്ഡൗൺ പിൻവലിക്കാനായേക്കില്ലെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. ഘട്ടം ഘട്ടമായി ലോക്ഡൗൺ പിൻവലിക്കുന്നതാണ് പരിഗണനയിലെന്നും അദ്ദേഹം വ്യക്തമാക്കി.

Read more at: ഗുജറാത്തിൽ കൊവിഡ് ബാധിച്ച് 61കാരി മരിച്ചു; രാജ്യത്ത് കൊവിഡ് മരണം 77 ആയി

Read more at: കൊവിഡ് ബാധിച്ച് തമിഴ്‍നാട്ടില്‍ രണ്ടുപേര്‍ കൂടി മരിച്ചു; മരണസംഖ്യ അഞ്ചായി ...
 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios