പിബി അം​ഗങ്ങളുടേയും, കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സിസി അം​ഗങ്ങളുടെയും ചുമതലകൾ യോ​ഗത്തിൽ തീരുമാനിക്കും.

ദില്ലി: സിപിഎം കേന്ദ്രകമ്മറ്റി യോ​ഗം നാളെ തുടങ്ങും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി മൂന്ന് ദിവസമാണ് ദില്ലി സുർ‍ജിത് ഭവനിൽ യോ​ഗം ചേരുക. ജനറല്‍ സെക്രട്ടറിയായി എംഎ ബേബി ചുമതലയേറ്റതിന് ശേഷം നടക്കുന്ന ആദ്യ കേന്ദ്ര കമ്മറ്റി യോ​ഗമാണ് നാളെ തുടങ്ങുന്നത്. 

പിബി അം​ഗങ്ങളുടേയും, കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സിസി അം​ഗങ്ങളുടെയും ചുമതലകൾ യോ​ഗത്തിൽ തീരുമാനിക്കും. പഹൽ​ഗാം ഭീകരാക്രമണത്തിനും, ഓപ്പറേഷൻ സിന്ദൂറിനും ശേഷമുള്ള രാഷ്ട്രീയ സാഹചര്യവും യോ​ഗത്തിൽ ചർച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കൾ യോ​ഗത്തിൽ പങ്കെടുക്കുന്നതിനായി ഇന്ന് വൈകീട്ട് ദില്ലിയിലെത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം