ദില്ലി വിമാനത്താവളത്തിൽ പറന്നിറങ്ങിയ എയർ ഇന്ത്യ വിമാനത്തിൽ തീ
ദില്ലി: എയർ ഇന്ത്യ വിമാനത്തിൽ തീ. ഹോങ്കോങ് - ദില്ലി എയർ ഇന്ത്യ (AI 315) വിമാനത്തിലാണ് തീപിടുത്തം ഉണ്ടായത്. ദില്ലി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് തീപിടുത്തം. വിമാനം ലാൻഡ് ചെയ്ത് ഗേറ്റിൽ നിർത്തിയ സമയം ഓക്സിലറി പവർ യൂണിറ്റിൽ തീപിടുത്തം ഉണ്ടായെന്നാണ് വിവരം. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

