പഴയ വോട്ടർ പട്ടികയിലെ 91.69 ശതമാനം പേർ കരട് വോട്ടർ പട്ടികയിലുണ്ടെന്ന് കമ്മീഷൻ വിശദമാക്കുന്നത്. ഒഴിവായവരിൽ 36 ലക്ഷം പേർ താമസ സ്ഥലം മാറിയവരോ മേൽവിലാസത്തിൽ കണ്ടെത്താനാകാത്തവരോ ആണ്.

പട്ന: ബീഹാറിലെ വോട്ടർ പട്ടിക പുതുക്കിയതിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. അടുത്ത മാസം ഒന്നിന് പ്രസിദ്ധീകരിക്കാൻ പോകുന്നത് കരട് വോട്ടർ പട്ടികെയെന്ന് കമ്മീഷൻ വിശദീകരണം. പഴയ വോട്ടർ പട്ടികയിലെ 91.69 ശതമാനം പേർ കരട് വോട്ടർ പട്ടികയിലുണ്ടെന്ന് കമ്മീഷൻ വിശദമാക്കുന്നത്. ഒഴിവായവരിൽ 36 ലക്ഷം പേർ താമസ സ്ഥലം മാറിയവരോ മേൽവിലാസത്തിൽ കണ്ടെത്താനാകാത്തവരോ ആണ് ഉള്ളത്. മരിച്ച 22 ലക്ഷം പേരെയും പട്ടികയിൽ നിന്ന് മാറ്റി.

7 ലക്ഷം പേർക്ക് ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടുള്ളതായി കണ്ടെത്തി. ഓഗസ്ററ് ഒന്നു മുതൽ ഒരു മാസം കരട് വോട്ടർ പട്ടികയെ കുറിച്ചുള്ള പരാതികൾ സ്വീകരിക്കും. ആരെയങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ചേർക്കാൻ അവസരം ഉണ്ടാകും. പ്രതിപക്ഷത്തിൻറെ 1.60 ലക്ഷം ബൂത്ത് ഏജൻറുമാർക്ക‌് പരാതി ഉന്നയിക്കാം. ചില പാർട്ടികൾ ഇപ്പോഴെ ബഹളം വയ്ക്കുന്നതെന്തിനെന്ന് കമ്മീഷൻ വ്യത്തങ്ങൾ പ്രതികരിക്കുന്നത്. പരാതിയുണ്ടെങ്കിൽ ഇവർക്ക് ചൂണ്ടിക്കാട്ടാൻ ഒരു മാസത്തെ സമയം കിട്ടുമെന്നും കമ്മീഷൻ വിശദമാക്കി.

അതേസമയം ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയിൽ. പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും നല്‍കിയ ഹര്‍ജികൾ ആണ് പരിഗണിക്കുന്നത്. കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി നല്‍കും. ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് മറുപടി നല്‍കും. വോട്ടർ പട്ടികയിൽപ്പെടുത്താൻ ആധാർ കാർഡ്, വോട്ടർ കാർഡ്, റേഷൻ കാർഡ് എന്നിവ പരിഗണിക്കുന്നത് പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിലും കമ്മീഷൻ മറുപടി നൽകും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം