ഒമ്പത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഇരു നില കെട്ടിടത്തിൽ വൻ തീപ്പിടിത്തം. കെട്ടിടത്തിലുണ്ടായിരുന്നവരിൽ ഏഴ് പേര്‍ വെന്തുമരിച്ചു. ഒമ്പത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. റസിഡൻഷ്യൽ ഏരിയയിലെ കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. പിന്നീട് മുകൾ നിലകളിലേക്കും തീപടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Scroll to load tweet…
