മധ്യപ്രദേശിലെ മൊറീന സ്റ്റേഷനിൽ  വച്ചാണ് തീപിടുത്തമുണ്ടായത്. എസി കോച്ചുകളിലേക്കാണ് തീപടർന്നത്. 

ഭോപ്പാൽ: മധ്യപ്രദേശിലെ മൊറീനയിൽ വൻ ട്രെയിനിൽ (train) തീപ്പിടുത്തം (fire accident). ദുർഗ് - ഉദൈയ്പൂർ എക്സ്പ്രസിന്റെ നാല് ബോഗികളിലാണ് തീപ്പിടുത്തമുണ്ടായത്. മധ്യപ്രദേശിലെ മൊറീന സ്റ്റേഷനിൽ വെച്ചാണ് തീപിടുത്തമുണ്ടായത്. എസി കോച്ചുകളിലേക്കാണ് തീപടർന്നത്. ട്രെയിൻ മൊറീന സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. എങ്ങനെയാണ് തീപടർന്നതെന്നതിൽ വ്യക്തതയില്ല. തീയണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. 

Scroll to load tweet…

updating...

read more Kerala rains : ശ്രീലങ്കൻ തീരത്ത് ചക്രവാതച്ചുഴി: തമിഴ്നാട്ടിലും കേരളത്തിലും കനത്തമഴയ്ക്ക് സാധ്യത