നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തിയതിന് ശേഷമാണു കാര്‍ പുറത്തെടുത്തത്.

റാഞ്ചി: കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുവീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ ജാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയിലാണ് അപകടമുണ്ടായത്. കാര്‍ ഓടിക്കുന്നതിനിടെ ഡ്രൈവര്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപെട്ട് പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തിയതിന് ശേഷമാണു കാര്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ദിയോഘര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

തമിഴ്‌നാട്ടില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം: ഏഴു മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു മരണം. കൃഷ്ണഗിരി ദേശീയ പാതയില്‍ തിരുവണ്ണാമലയില്‍ വെച്ചാണ് അപകടമുണ്ടായത്. ബംഗളൂരുവിലേക്ക് പോകുകയായിരുന്ന അസം സ്വദേശികള്‍ സഞ്ചരിച്ച കാറിലേക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ആറ് പേര് അസം സ്വദേശികളും ഒരാള്‍ തമിഴ്‌നാട് സ്വദേശിയുമാണ്. പതിനാല് പേര്‍ക്ക് പരിക്കേറ്റു. പുതുച്ചേരിയില്‍ നിന്ന് ഹോസൂരിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

കളക്ടർ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, കാബിനറ്റ് പദവി; പാണ്ഡ്യൻ മുഖ്യമന്ത്രിയാകുമെന്ന് പ്രതിപക്ഷം

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം

YouTube video player