തീ ഉടൻ തന്നെ അണയ്ക്കാൻ കഴിഞ്ഞതിനാൽ വലിയ ദുരന്തം ഒഴിവായി. ഹോട്ടലിന് സമീപത്തായി ഒരു ബെവ്‌കോ ഔട്ട്‌ലെറ്റ് പ്രവർത്തിക്കുന്നുണ്ട്

പത്തനംതിട്ട : അടൂർ ബൈപ്പാസിൽ നെല്ലിമൂട്ടിൽപടിയിലെ ഫിൽ ഫിൽ ഹോട്ടലിൽ തീപിടുത്തം. ഹോട്ടലിലെ ഡീസൽ ജനറേറ്ററിനാണ് തീപിടിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. തീ ഉടൻ തന്നെ അണയ്ക്കാൻ കഴിഞ്ഞതിനാൽ വലിയ ദുരന്തം ഒഴിവായി. ഹോട്ടലിന് സമീപത്തായി ഒരു ബെവ്‌കോ ഔട്ട്‌ലെറ്റ് പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് തീ പടരാതെ ഫയർഫോഴ്‌സ് സമയോചിതമായി ഇടപെട്ടു. സിലിണ്ടറിലേക്ക് തീ പടരാതെയുംസമീപത്തു പ്രവർത്തിക്കുന്ന ബെവ്‌കോ ഷോപ്പിലേക്കും തീ പിടിക്കാതെ ഉടൻ തന്നെ ഫയർഫോഴ്സ് എത്തി തീ കെടുത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവ സമയത്തു ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെയും ഒഴിപ്പിച്ചിരുന്നു. സുരക്ഷിതമല്ലാത്ത രീതിയിലാണ് ജനറേറ്റർ റൂം സ്ഥാപിച്ചിരുന്നത്.

തീപിടുത്തത്തിന് കാരണം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണെന്ന് ഫയർഫോഴ്‌സ് അറിയിച്ചു. അടച്ചുപൂട്ടിയ ഒരു മുറിയിലാണ് ഡീസൽ ജനറേറ്റർ സ്ഥാപിച്ചിരുന്നത്. ഇതിനടുത്തായി ഗ്യാസ് സിലിണ്ടറുകളും സൂക്ഷിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഇന്ന് ഹോട്ടലിൽ കൂടുതൽ സുരക്ഷാ പരിശോധന നടത്തുമെന്ന് ഫയർഫോഴ്‌സ് അറിയിച്ചു.

YouTube video player