'ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിന്നാക്ക വിഭാഗത്തിൽ നിന്ന്';തെലങ്കാനയിൽ പിന്നാക്ക കാർഡിറക്കി അമിത്ഷാ
തെലങ്കാനയിൽ കഴിഞ്ഞ തവണ ബിജെപി വെറും ഒരു സീറ്റിലൊതുങ്ങിയിരുന്നു. ഇത്തവണ ഏത് വിധേനയും സീറ്റെണ്ണം കൂട്ടാൻ ആദ്യപട്ടികയിൽ തന്നെ 3 എംപിമാരെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്.

ബെംഗളൂരു: തെലങ്കാനയിൽ ബിജെപി സർക്കാർ ഉണ്ടാക്കിയാൽ മുഖ്യമന്ത്രി പിന്നാക്ക വിഭാഗത്തിൽ നിന്നായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെലങ്കാനയിലെ സൂര്യപേട്ടിൽ നടത്തിയ പ്രസംഗത്തിലാണ് അമിത് ഷായുടെ പ്രഖ്യാപനം. തെലങ്കാനയിൽ കഴിഞ്ഞ തവണ ബിജെപി വെറും ഒരു സീറ്റിലൊതുങ്ങിയിരുന്നു. ഇത്തവണ ഏത് വിധേനയും സീറ്റെണ്ണം കൂട്ടാൻ ആദ്യപട്ടികയിൽ തന്നെ 3 എംപിമാരെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്.
സപ്ലൈകോയിൽ സാധനങ്ങളില്ല.ഇപ്പോൾ സപ്ളൈ'നോ'യാണുള്ളത്, പിണറായി ഭരണത്തിൽ ജനം ദുരിതത്തിലെന്ന് ബിജെപി
കരിംനഗറിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്ന എംപിയും മുൻ അധ്യക്ഷനുമായ ബണ്ടി സഞ്ജയ്, ദേശീയ ഒബിസി മോർച്ചാ അധ്യക്ഷനും എംപിയുമായ കെ ലക്ഷ്മൺ, ഹുസൂറാബാദ് എംഎൽഎ ഈട്ടല രാജേന്ദർ എന്നിവരാണ് തെലങ്കാനയിലെ പ്രധാന ഒബിസി നേതാക്കൾ. ആദ്യസ്ഥാനാർഥിപ്പട്ടികയിലും ഒബിസി വിഭാഗത്തിനാണ് ബിജെപി മുൻതൂക്കം നൽകിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ബിആർഎസ്സിനൊപ്പം നിന്ന ഒബിസി വോട്ടുകളിലാണ് ബിജെപിയുടെ കണ്ണ്. ഇതോടൊപ്പം, ജനസേനാ പാർട്ടിയും തെലുഗു സൂപ്പർ താരവുമായ പവൻ കല്യാൺ എൻഡിഎ സഖ്യത്തിൽ തുടരുന്നുണ്ട്. കഴിഞ്ഞ ആഴ്ച അമിത് ഷായെ ദില്ലിയിലെത്തി കണ്ട പവൻ കല്യാൺ തെലങ്കാനയിൽ എൻഡിഎ സഖ്യത്തോടൊപ്പമായിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8