Asianet News MalayalamAsianet News Malayalam

ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്‍റെ മകൾ ഹോ​സ്റ്റൽ മുറിയിൽ മ​രി​ച്ച നി​ല​യി​ൽ, കണ്ടത് നിലത്ത് അബോധാവസ്ഥയിൽ

രാത്രി പത്ത് മണിയോടെയാണ് അനികയെ ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. നിലത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു അനിക.

IPS Officer Daughter Dies Of found dead in Uttar Pradesh Lucknow hostel room
Author
First Published Sep 2, 2024, 6:26 PM IST | Last Updated Sep 2, 2024, 6:26 PM IST

ലഖ്‌നൗ: ഉന്നത ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ളെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ലഖ്‌നൗ​വി​ൽ റാം ​മ​നോ​ഹ​ർ ലോ​ഹ്യ നാ​ഷ​ണ​ൽ ലോ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​നിയായ അ​നി​ക ര​സ്തോ​ഗി (19) ആ​ണ് മ​രി​ച്ച​ത്.   ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യി​ൽ (എ​ൻ​ഐ​എ) ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ലാ​യ സ​ഞ്ജ​യ് ര​സ്തോ​ഗി​യു​ടെ മ​ക​ളാ​ണ് മൂ​ന്നാം വ​ർ​ഷ ബി​എ എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി​നി​യാ​യ അ​നി​ക. ശ​നി​യാ​ഴ്ച​യാ​ണ് രാ​ത്രി​യാ​ണ് അ​നി​ക​യെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 

അനികയെ ഉ​ട​ൻ തന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.  ഹൃ​ദ​യാ​ഘാ​ത​മാ​ണ് അ​നി​ക​യു​ടെ മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാത്രി പത്ത് മണിയോടെയാണ് അനികയെ ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. നിലത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു അനിക. ഹോ​സ്റ്റ​ൽ മു​റി അ​ക​ത്തു​നി​ന്നു പൂ​ട്ടി​യി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. 

അനികയുടെ ശരീരത്തിൽ മുറിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും വസ്ത്രങ്ങള്‍ക്ക് ഉലച്ചിൽ സംഭവിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.  പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അനികയുടെ കുടുംബം ഇതുവരെ  പരാതി നൽകിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അനികയുടെ മരണത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി റാം മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്‌സിറ്റി വാർത്താ കുറിപ്പിൽ പറഞ്ഞു. അനികയുടെ വിയോഗം അപ്രതീക്ഷിതമാണെന്നും കുടുംബത്തിന്‍റെ വേദനയിൽ പങ്കുചേരുന്നതായും യൂണിവേഴസ്റ്റി അധികൃതർ പറഞ്ഞു.

Read More :  പെരിന്തൽമണ്ണയിൽ 30 ലിറ്റർ, വടക്കാഞ്ചേരിയിൽ 15 ലിറ്റർ! ഓണം പൊടിക്കാൻ പൂഴ്ത്തിയത് 61 ലിറ്റർ മദ്യം, 3 പേർ അകത്ത്

Latest Videos
Follow Us:
Download App:
  • android
  • ios