റെയിൽവേ ട്രാക്ക് ജോലിക്കായി ഉപയോഗിച്ചിരുന്ന ഇരുമ്പ് ദണ്ഡ് തീവണ്ടിയുടെ ജനലിലൂടെ കയറി കഴുത്തിൽ തുളച്ചുകയറിയാണ് മരണമെന്ന് അധികൃതർ പറഞ്ഞു.

ദില്ലി: ട്രെയിനിൽ യാത്ര ചെയ്യവേ പുറത്തുനിന്ന് ഇരുമ്പ് കമ്പി ജനലിലൂടെ കഴുത്തിൽ തുളച്ചുകയറി യാത്രക്കാരന് ദാരുണാന്ത്യം. ഹിതേഷ് കുമാർ എന്ന യാത്രക്കാരനാണ് മരിച്ചത്. സീറ്റിൽ ജനലിനരികെ ഇരുന്ന് യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. ദില്ലിയിൽ നിന്ന് കാൺപൂരിലേക്ക് പോവുകയായിരുന്ന നിലാഞ്ചൽ എക്‌സ്പ്രസിലാണ് സംഭവം. ദൻവാറിനും സോമനയ്ക്കും ഇടയിൽ രാവിലെ 8:45നായിരുന്നു അപകടം നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. റെയിൽവേ ട്രാക്ക് ജോലിക്കായി ഉപയോഗിച്ചിരുന്ന ഇരുമ്പ് ദണ്ഡ് തീവണ്ടിയുടെ ജനലിലൂടെ കയറി കഴുത്തിൽ തുളച്ചുകയറിയാണ് മരണമെന്ന് അധികൃതർ പറഞ്ഞു. ജനാലയുടെ ചില്ല് തകർത്ത് ഇരുമ്പ് ദണ്ഡ് കോച്ചിലേക്ക് കയറുമ്പോൾ ഹരികേഷ് ദുബെ ജനൽ സീറ്റിൽ ഇരിക്കുകയായിരുന്നു. ട്രെയിൻ അലിഗഡ് ജംഗ്ഷനിൽ നിർത്തി മൃതദേഹം റെയിൽവേ പൊലീസിന് കൈമാറി. അന്വേഷണം നടക്കുന്നുണ്ടെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.

കാണാതായ ബാങ്ക് ജീവനക്കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, മരണം വെടിയേറ്റ്; സുഹൃത്ത് പിടിയില്‍

ചെങ്ങന്നൂരില്‍ പാലരുവി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ്നാട് തെങ്കാശി പാളയം സ്വദേശി കറുപ്പു സ്വാമിക്ക് (53) ട്രയിനില്‍ നിന്ന് വീണ് ഗുരുതര പരിക്ക്. അരക്ക് താഴേക്കാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. ഉറക്കത്തിലായിരുന്ന കറുപ്പു സ്വാമി ട്രെയിൻ ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്ന് നീങ്ങി തുടങ്ങിയപ്പോഴാണ് ഉണർന്നത്. ട്രയിന്‍ സ്റ്റേഷന്‍ വിടുന്നതിന് മുമ്പ് ഇറങ്ങാനുള്ള ശ്രമത്തില്‍ അദ്ദേഹം ട്രയിനില്‍ നിന്നും ചാടി ഇറങ്ങാന്‍ ശ്രമിച്ചു. ഇതിനിടെ ട്രയിനിന് സ്പീഡ് കൂടിയിരുന്നു. 

സ്റ്റേഷന്‍ പ്ലാറ്റ് ഫോമിലേക്കാണ് കറുപ്പു സ്വാമി ചാടിയെങ്കിലും പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിലേക്ക് അദ്ദേഹം വീഴുകയായിരുന്നു. ഇത് കണ്ട് ആളുകള്‍ ബഹളം വച്ചതോടെ ഉടൻ തന്നെ തീവണ്ടി നിർത്തി. തുടര്‍ന്ന് ട്രയിനില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ചവിട്ട് പടിയുടെ ഭാഗം ആർ പി എഫും അഗ്നി രക്ഷാ സേനയും ചേർന്ന് മുറിച്ച് മാറ്റിയാണ് കറുപ്പുസ്വാമിയെ ട്രാക്കില്‍ നിന്നും രക്ഷപ്പെടുത്തിയത്. വീഴ്ചയില്‍ കറുപ്പു സ്വാമിക്ക് വയറിന്‍റെ ഭാഗത്ത് അടക്കം ഗുരുതര പരിക്കേറ്റു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

ചെങ്ങന്നൂരിൽ അയ്യപ്പഭക്തന് ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്