കഴിഞ്ഞ ദിവസങ്ങളിൽ അരുണാചൽ അതിർത്തിയിൽ ചൈനയുമായി മുഖാമുഖം നിൽക്കുന്ന സാഹചര്യമുണ്ടായി. അത് ഇപ്പോഴും തുടരുകയാണ്. ശൗര്യ കമാൻഡോസ് എന്ന പേരിൽ പുതിയൊരു സൈനികസംഘം രൂപവത്കരിച്ചിട്ടുണ്ട്. ചൈനീസ് സൈന്യവുമായി മുഖാമുഖം വന്ന അവസരങ്ങളിൽ ശൗര്യ കമാൻഡോസ് അവരുടെ കഴിവ് പ്രകടിപ്പിച്ചതായും ഐടിബിപി ഡയറക്ടർ ജനറൽ കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: അരുണാചൽ അതിർത്തിയിൽ ചൈനയുമായി തർക്കങ്ങൾ തുടരുകയാണെന്ന് ഐടിബിപി മേധാവിയുടെ വെളിപ്പെടുത്തൽ. അരുണാചൽ പ്രദേശിന്റെ അതിർത്തിയിലുള്ള വിവിധ പ്രദേശങ്ങളിൽ ചൈനയുമായി തർക്കങ്ങളുണ്ടായെന്നും അത് ഇപ്പോഴും തുടരുകയാണെന്നുമാണ് ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്(ഐടിബിപി) ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ പറഞ്ഞത്. രാജസ്ഥാനിലെ ആൽവാറിലെ സൈനികത്താവളത്തിൽ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളിൽ അരുണാചൽ അതിർത്തിയിൽ ചൈനയുമായി മുഖാമുഖം നിൽക്കുന്ന സാഹചര്യമുണ്ടായി. അത് ഇപ്പോഴും തുടരുകയാണ്. ശൗര്യ കമാൻഡോസ് എന്ന പേരിൽ പുതിയൊരു സൈനികസംഘം രൂപവത്കരിച്ചിട്ടുണ്ട്. ചൈനീസ് സൈന്യവുമായി മുഖാമുഖം വന്ന അവസരങ്ങളിൽ ശൗര്യ കമാൻഡോസ് അവരുടെ കഴിവ് പ്രകടിപ്പിച്ചതായും ഐടിബിപി ഡയറക്ടർ ജനറൽ കൂട്ടിച്ചേർത്തു. ഒക്ടോബർ അവസാനം വിരമിക്കാനിരിക്കെയാണ് ശത്രുജീത് കപൂർ അരുണാചൽ അതിർത്തിയിലെ വിവരങ്ങൾ പങ്കുവെച്ചത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
അതേസമയം, ഐടിബിപി മേധാവിയുടെ പുതിയ വെളിപ്പെടുത്തൽ അതിർത്തിയിലെ പതിവ് സേനവിന്യാസത്തെക്കുറിച്ചാണെന്നാണ് ഔദ്യോഗിക വിശദീകരണം. അതിർത്തിലെ ഏതെങ്കിലും പ്രത്യേക സംഭവത്തെക്കുറിച്ചല്ല ഐടിബിപി മേധാവി പറഞ്ഞതെന്നും ഔദ്യോഗിക വിശദീകരണത്തിലുണ്ട്. ചൈനയുമായുള്ള നിയന്ത്രണരേഖയിലെ സ്ഥിതിഗതികൾ ശാന്തമാണെന്നും ആശങ്ക വേണ്ടെന്നും സംയുക്ത സൈനിക മേധാവി ജനറൽ എൻഎസ് രാജാ സുബ്രഹ്മണി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ചൈനീസ് അതിർത്തിയിൽ തർക്കങ്ങൾ തുടരുകയാണെന്ന് ഐടിബിപി മേധാവി വെളിപ്പെടുത്തിയിരിക്കുന്നത്.









