Asianet News MalayalamAsianet News Malayalam

അശോക സ്തംഭത്തിലെ സിംഹങ്ങള്‍ക്ക് 'രൗദ്രഭാവം' ?; ശില്‍പ്പികള്‍ പറയുന്നത്

എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിമയുടെ ശില്‍പിയായ സുനിൽ ദിയോർ. 

Lions angry look just difference in perception: Sculptor
Author
New Delhi, First Published Jul 13, 2022, 12:48 PM IST

ദില്ലി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നമായ അശോക സ്തംഭം വിവാദത്തിലായിരുന്നു. ദേശീയ ചിഹ്നമായ അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് സൗമ്യഭാവമാണ് ഉള്ളതെന്നും എന്നാൽ പുതിയ ശിൽപത്തിലുള്ളവക്ക് നരഭോജി ഭാവമാണുള്ളതെന്നും ആർജെഡി  ട്വീറ്റ് ചെയ്തു. പല പ്രതിപക്ഷ കക്ഷികളും ഇതിനെതിരെ രംഗത്ത് എത്തി. 

യഥാർത്ഥ അശോക സ്തംഭത്തിലെ സിംഹങ്ങൾ സൗമ്യമായ ഭാവമാണ്. എന്നാൽ അമൃത് കാലിൽ നിർമ്മിച്ചവ രാജ്യത്തെ എല്ലാം തിന്നുന്ന നരഭോജിയുടെ ഭാവം കാണിക്കുന്നെന്ന് ട്വീറ്റിൽ പറയുന്നു. തൃണമൂൽ കോൺഗ്രസും സ്തംഭത്തിനെതിരെ രം​ഗത്തെത്തി. നമ്മുടെ ദേശീയ ചിഹ്നത്തോടുള്ള അവ​ഹേളനമാണ് പുതിയ സ്തംഭമെന്ന് തൃണമൂൽ രാജ്യസഭാ വക്താവും  പ്രസാർ ഭാരതിയുടെ മുൻ സിഇഒയുമായ ജവഹർ സിർകാർ ട്വീറ്റ് ചെയ്തു. 

എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിമയുടെ ശില്‍പിയായ സുനിൽ ദിയോർ. സാരനാദിലെ യഥാര്‍ത്ഥ അശോക സ്തംഭത്തിന്‍റെ അതേ മാതൃകയില്‍ തന്നെയാണ് ഇതെന്നാണ് ഇദ്ദേഹം പറയുന്നത്. 

ചിലർ ചൂണ്ടിക്കാണിച്ച സിംഹങ്ങളുടെ  മുഖത്ത് 'രൗദ്രഭാവം' ആണെന്നാണ്. എന്നാല്‍ അത് അതിന്‍റെ തൊട്ട് താഴെ നിന്ന് നോക്കുന്നവരുടെ കാഴ്ചപ്പാടാണ്. യഥാര്‍ത്ഥ ശില്‍പ്പം ദീര്‍ഘകാലം എടുത്ത് പഠിച്ച ശേഷമാണ് ഇത്തരത്തില്‍ ഒരു ശില്‍പ്പം നിര്‍മ്മിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്.  ഔറംഗാബാദില്‍ നിന്നുള്ള ശില്‍പ്പിയാണ് സുനിൽ ദിയോർ. മുംബൈ ജെജെ സ്കൂള്‍ ഓഫ് ആര്‍ട്സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ഇദ്ദേഹം.

ഈ വൈകൃതം നമ്മുടെ പാർലമെന്റിന് മുകളിൽ നിന്ന് എടുത്തു മാറ്റണം: എം എ ബേബി

ശില്‍പ്പത്തിന്‍റെ അടിയില്‍ നിന്ന് നോക്കിയാല്‍ സിംഹങ്ങള്‍  ''രൗദ്രഭാവം'' ഉള്ളപോലെ തോന്നും എന്നാണ് ഇദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. ഇദ്ദേഹത്തിന്‍റെ സഹോദരനും ഗ്രാഫിക് ഡിസൈനറുമായ സുശില്‍ ദിയോർ ആണ് ഈ ശില്‍പ്പത്തിന്‍റെ രൂപരേഖ തയ്യാറാക്കിയത്. സാരനാദിലെ ശില്‍പ്പത്തേക്കാള്‍ 20 മടങ്ങ് വലുതാണ് പാര്‍ലമെന്‍റിന് മുന്നില്‍ സ്ഥാപിക്കുന്ന ശില്‍പ്പത്തിന്‍റെ വലുപ്പം എന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

ഏതാണ്ട് 1-2 കിലോമീറ്റര്‍ ദൂരെ നിന്നും നോക്കിയാല്‍ മാത്രമേ ഈ ശില്‍പ്പം അതിന്‍റെ യഥാര്‍ത്ഥ കാഴ്ചയില്‍ കാണാന്‍ സാധിക്കൂ. വിവിധ അംഗിളുകളില്‍ നിന്നും ചിലപ്പോള്‍ സിംഹത്തിന്‍റെ മുഖഭാവം പലരീതിയില്‍ അനുഭവപ്പെട്ടേക്കാം. പ്രത്യേകിച്ച് ഇത് വലിയൊരു ശില്‍പ്പം അയതിനാല്‍ - സുശില്‍ ദിയോർ  പറയുന്നു. 

അതേ സമയം ഇപ്പോള്‍ ഉയരുന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തി. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച അശോക സ്തംഭം യഥാര്‍ത്ഥ വലുപ്പത്തില്‍ സ്ഥാപിച്ചാല്‍ അത് ദൃശ്യമാവില്ലെന്നും, താഴെ നിന്ന് നോക്കുമ്പോള്‍ രൗദ്രഭാവം തോന്നുന്നതാണെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു.

പുതിയ പാർലമെന്റിന് മുകളിലെ അശോകസ്തംഭ സിംഹങ്ങൾക്ക് ഭാവ വ്യത്യാസമോ?' സർക്കാറിനെതിരെ പ്രതിപക്ഷം

ബിജെപിയുടേത് ഇടുങ്ങിയ ചിന്താഗതി, അശോകസ്തംഭം അനാഛാദന ചടങ്ങിൽ നിന്നും പ്രതിപക്ഷത്തെ ഒഴിവാക്കിയതിനെതിരെ കോൺഗ്രസ്
 

Follow Us:
Download App:
  • android
  • ios