തിരുപ്പൂരിലെ എന്‍ഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.പി.മുരുഗാനന്ദം ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥരോട് കയർത്തത്

ചെന്നൈ: തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലയിങ് സ്ക്വാഡിനെ ഭീഷണിപ്പെടുത്തി തമിഴ്നാട്ടിലെ ബിജെപി സ്ഥാനാർത്ഥി. തിരുപ്പൂരിൽ വാഹനപരിശോധനയ്ക്കിടെ ആണ് സംഭവം . ബിജെപിയുടെ ധാർഷ്ട്യം അതിരുവിടുന്നതായി ഡിഎംകെ പ്രതികരിച്ചു. തിരുപ്പൂരിലെ എന്‍ഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.പി.മുരുഗാനന്ദം ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥരോട് കയർത്തത്. വാഹനപരിശോധന എന്ന പേരിൽ പല തവണ തന്‍റെ കാർ തടഞ്ഞുനിർത്തിയെന്ന് പരാതിപ്പെട്ട മുരുഗാനന്ദം, ജീവിതകാലം മുഴുവൻ കോടതികൾ കയറിയിറങ്ങേണ്ടിവരുമെന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി.

തങ്ങളുടെ ജോലിയാണ് ചെയ്യുന്നതെന്നും നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ മറുപടി നൽകി.സംഭവം ആയുധമാക്കിയ ഡിഎംകെ, ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ എന്തെല്ലാം ചെയ്യുമെന്ന് ജനം ചിന്തിക്കണമെന്ന് പറഞ്ഞു. തൻറെ കാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിന്‍റെ ചിത്രങ്ങൾ സാമൂിഹക മാധ്യമങ്ങളിൽ പങ്കുവച്ചായിരുന്നു സംസ്ഥാന വ്യവസായ മന്ത്രി ടി.ആർ.ബി.രാജയുടെ പ്രതികരണം. സിപിഐയുടെ സിറ്റിംഗ് എംപിയായ കെ.സു ബ്ബരായൻ ആണ് തിരുപ്പൂരിൽ മുരുഗാനന്ദത്തിന്‍റെ പ്രധാന എതിരാളി. 


ബലാത്സംഗ കേസില്‍ ജാമ്യം നേടിയത് വ്യാജ രേഖയുണ്ടാക്കി; മുൻ എസ്എച്ച്ഒയുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews