ഉത്തർപ്രദേശിലെ ഡെവോറിയയിൽ യുവതിയെ കാണാനായി ബുർഖ ധരിച്ചെത്തിയ സുഹൈൽ എന്ന യുവാവിനെ നാട്ടുകാർ പിടികൂടി. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ പുരുഷനാണെന്ന് വ്യക്തമായത്. 

ഡെവോറിയ: യുവതിയെ കാണുന്നതിനായി ബുർഖ ധരിച്ചെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി. സംശയാസ്പദമായ രീതിയിൽ പെരുമാറിയതിനെ തുടർന്നാണ് നാട്ടുകാർ ഇയാളെ തടഞ്ഞത്. ഉത്തർപ്രദേശിലെ ഡെവോറിയയിലാണ് സംഭവം. യുവാവിനെ കൊണ്ട് ബുര്‍ഖ അഴിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. റോഡരികിൽ നിൽക്കുന്ന യുവാവിനെ നാട്ടുകാർ ചോദ്യം ചെയ്യുന്നത് വീഡിയോയിൽ കാണാം.

ചോദ്യം ചെയ്യലിൽ, ബുർഖ മാറ്റിയ യുവാവ് തന്‍റെ പേര് സുഹൈൽ ആണെന്ന് വെളിപ്പെടുത്തി. ഇത് കണ്ടതോടെ കൂടുതൽ ആളുകൾ സംഭവസ്ഥലത്തേക്ക് എത്തി. താൻ പിപ്പർവാരിയിലെ താമസക്കാരനാണെന്നും, തന്നോടൊപ്പം പഠിച്ച ഒരു ഹിന്ദു പെൺകുട്ടിയെ കാണാൻ വന്നതാണെന്നും യുവാവ് പറഞ്ഞു. തുടർന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചതോടെ സുഹൈലിനെ അറസ്റ്റ് ചെയ്തു. ഈ വിഷയത്തിൽ യുവതിയുടെ കുടുംബം ഇതുവരെ പരാതി നൽകിയിട്ടില്ല.