ഫ്ലാറ്റിന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ചിരുന്ന യുവതിയുടെ സ്കൂട്ടറിന് ഇന്നലെ പുലര്‍ച്ചെ തീ വയ്ക്കുകയും ഇത് പിന്നീട് ഫ്ലാറ്റുകളിലേക്ക് ആളി പടരുകയുമായിരുന്നു. ആളുകള്‍ ഉറക്കമായിരുന്നതിനാലാണ് മരണ സംഖ്യ ഇത്രയും കൂടിയതെന്ന് പൊലീസ് പറയുന്നു.
ഇൻഡോർ: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഏഴ് പേര്‍ വെന്ത് മരിച്ച തീപ്പിടത്തത്തിന് പിന്നില്‍ പ്രണയം നിഷേധിച്ചതിലുള്ള പകയെന്ന് പൊലീസ്. മൂന്ന് നില ഫ്ലാറ്റിലെ താമസക്കാരിയായ യുവതി പ്രണയം നിരസിച്ചതിലുള്ള പകയില്‍ സഞ്ജയ് ദീക്ഷിത് എന്ന യുവാവിന്‍റെ ചെയ്തിയാണ് വന്‍ ദുരന്തമായത്.
ഫ്ലാറ്റിന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ചിരുന്ന യുവതിയുടെ സ്കൂട്ടറിന് ഇന്നലെ പുലര്‍ച്ചെ തീ വയ്ക്കുകയും ഇത് പിന്നീട് ഫ്ലാറ്റുകളിലേക്ക് ആളി പടരുകയുമായിരുന്നു. ആളുകള്‍ ഉറക്കമായിരുന്നതിനാലാണ് മരണ സംഖ്യ ഇത്രയും കൂടിയതെന്ന് പൊലീസ് പറയുന്നു. പ്രണയം നിഷേധിച്ച യുവതി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഇന്‍ഡോര്‍ പൊലീസ് അറിയിച്ചു.
ഇന്നലെയാണ് പുലര്‍ച്ചെ 3.10 ഓടെയായിരുന്നു സംഭവം. ഇന്‍ഡോറിലെ സ്വവര്‍ണ്‍ ബാഗ് കോളനിയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. വീട്ടുകാര്‍ ഉറങ്ങി കിടക്കുമ്പോളായിരുന്നു തീപിടിത്തം. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. ഒമ്പത് പേരെ രക്ഷപ്പെടുത്തി. മധ്യപ്രദേശ് സര്‍ക്കാര്‍
മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണന്നെ് ജില്ലാ ഭരണകൂടം അറിയിച്ചു.
