മീററ്റ്: കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണിനിടയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച ഹിന്ദുവായ അയല്‍വാസിക്ക് വേണ്ടി കര്‍മ്മങ്ങള്‍ ചെയ്ത് മുസ്ലിം യുവാവ്. ദീര്‍ഘനാളായി കാന്‍സര്‍ ബാധിതനായിരുന്ന നാല്‍പതുകാരനായ രവിശങ്കര്‍ വെള്ളിയാഴ്ചയാണ് മരിച്ചത്. ഭാര്യയുെ നാലു കുട്ടികളും മാത്രമുള്ള രവിശങ്കറിന്‍റെ കുടുംബത്തിന് മരണാനന്തര കര്‍മ്മങ്ങള്‍ തനിയെ ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. 

ബുലന്‍ദ് ഷെഹറിലുള്ള രവിശങ്കറിന്‍റെ വീട്ടിലേക്ക് ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ മൂലം ബന്ധുക്കള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥ വന്നതോടെയാണ് അയല്‍വാസിയായ മുസ്ലിം യുവാവ് മരണാനന്തര ചടങ്ങുകള്‍ നടത്തിയത്.  ഇതോടെയാണ് ബുലന്‍ദ് ഷെഹറിലെ ഗദ്ദാ കോളനിയിലെ രവിശങ്കറിന്‍റെ അയല്‍വാസികള്‍ മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്തത്. കുടുംബാംഗങ്ങള്‍ മാത്രമായി മൃതദേഹം എടുക്കാന്‍ പോലും ആളില്ലാത്ത അവസ്ഥ വരുമെന്ന് കണ്ടതോടെ ചടങ്ങുകള്‍ ഗ്രാമത്തലവന്‍റെ മകനായ സാഹിദ് അലി ചെയ്തത്. 

കോളനിയിലെ മുസ്ലിം യുവാക്കളാണ് രവിശങ്കറിന്‍റെ ശവമഞ്ചം ചുമന്നത്. കോളനിയിലുള്ള ഒരു സന്യാസിയുടെ നേതൃത്വത്തില്‍ ഹിന്ദു മതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍ പൂര്‍ണമായി നടത്തിയത്. കാളി നദിക്കരയിലെ ചടങ്ങുകള്‍ക്കും നേതൃത്വം വഹിച്ചത് സാഹിദ് അലിയായിരുന്നു. 

ലോക്ക് ഡൗണിലെ കരുതല്‍; നാടോടി കുടുംബങ്ങൾക്ക് അഭയമേകി എറിയാട് പഞ്ചായത്ത്

പാതിരാത്രി വഴിയിലകപ്പെട്ട പെണ്‍കുട്ടികളെ വീട്ടിലെത്തിച്ചു; മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് അധ്യാപക ദമ്പതികള്‍

ലോക്ക് ഡൗൺ നീ‌‌ട്ടുമെന്ന വാർത്തകൾ തള്ളി കേന്ദ്ര സ‍ർക്കാ‍‍ർ