മൃഗങ്ങളെ കൊല്ലുന്നതിൽ ഗാന്ധിജിക്ക് ഉറച്ച വീക്ഷണമുണ്ടായിരുന്നെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇത് പ്രതിഷേധമാണോ പ്രഹസനമാണോയെന്നും പൂനാവാല ചോദിച്ചു. 

ദില്ലി: പാർലമെന്റിൽ പ്രതിഷേധിക്കുന്ന സസ്‌പെൻഡ് ചെയ്യപ്പെട്ട രാജ്യസഭാഎംപിമാരിൽ ചിലർ ​ഗാന്ധി പ്രതിമക്ക് മുന്നിൽ തന്തൂരി ചിക്കൻ കഴിച്ചെന്നും ​ഗാന്ധിയെ അപമാനിക്കുകയണ് പ്രതിപക്ഷ എംപിമാർ ചെയ്തതെന്നുമാരോപിച്ച് ബിജെപി രം​ഗത്ത്. മാധ്യമ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല ആരോപണമുന്നയിച്ചത്.

ലോക്സഭയിൽ സോണിയാ ​ഗാന്ധിയും സ്മൃതി ഇറാനിയും നേർക്കുനേർ വാക്പോര്

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ചില എംപിമാർ തന്തൂരി ചിക്കൻ കഴിച്ചു. മൃഗങ്ങളെ കൊല്ലുന്നതിൽ ഗാന്ധിജിക്ക് ഉറച്ച വീക്ഷണമുണ്ടായിരുന്നെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇത് പ്രതിഷേധമാണോ പ്രഹസനമാണോയെന്നും പൂനാവാല ചോദിച്ചു. സസ്പെൻഡ് ചെയ്തതിനെതിരെ ബുധനാഴ്ചയാണ് എംപിമാർ ധർണ ആരംഭിച്ചത്. സമരം നടത്തുന്ന എംപിമാർക്കുള്ള ഭക്ഷണവും മറ്റും സൗകര്യങ്ങളും പ്രതിപക്ഷ പാർട്ടികൾ ഒരുക്കിയിട്ടുണ്ട്. 

കരുതലാകാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍; ഗോമൂത്രം നാല് രൂപ നിരക്കില്‍ സംഭരിക്കും, ആദ്യ വില്‍പ്പനയുമായി മുഖ്യമന്ത്രി

ദില്ലി: ലിറ്ററിന് നാല് രൂപ എന്ന നിരക്കില്‍ ഗോമൂത്രം (Cow Urine) സംഭരിക്കാന്‍ പദ്ധതി ആരംഭിച്ച് ഛത്തീസ്ഗഡ് (Chhattisgarh). പ്രാദേശിക ഉത്സവമായ 'ഹരേലി'യോട് അനുബന്ധിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ആണ് 'ഗോധൻ ന്യായ് യോജന'യ്ക്ക് കീഴില്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. പശുക്കളെ വളർത്തുന്നവർക്കും ജൈവ കർഷകർക്കും വരുമാനം നൽകാനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് രണ്ട് വര്‍ഷം മുമ്പാണ് 'ഗോധൻ ന്യായ് യോജന' പദ്ധതി ഛത്തീസ്ഗഡ് സര്‍ക്കാര്‍ ആരംഭിച്ചത്.

അഞ്ച് ലിറ്റര്‍ ഗോമൂത്രം 20 രൂപയ്ക്ക് ചന്ദ്ഖൂരിയിലെ നിധി സ്വയം സഹായ സംഘത്തിന് വിറ്റുകൊണ്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ തന്നെ ആദ്യ വില്‍പ്പനക്കാരനായി. ഭൂപേഷ് ബാഗേലിന്റെ അഭ്യർത്ഥന പ്രകാരം നിധി സ്വയം സഹായ സംഘം ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. ഗ്രാമവാസികളിൽ കിലോയ്ക്ക് രണ്ട് രൂപ എന്ന നിരക്കില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ചാണകം വാങ്ങിയിരുന്നു.

ഇപ്പോൾ ഗോമൂത്രം ലിറ്ററിന് നാല് രൂപയ്ക്ക് വാങ്ങുന്ന ആദ്യത്തെ സംസ്ഥാനമാകാനും ഛത്തീസ്ഗഡിന് സാധിച്ചു. 'ഹരേലി'യോട് അനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ കാർഷിക ഉപകരണങ്ങളെ പൂജയും ഭൂപേഷ് ബാഗേൽ നടത്തി. പശുവിന് കാലിത്തീറ്റ നൽകി മുഖ്യമന്ത്രി തന്നെ ആരാധനയും നടത്തി. ചടങ്ങില്‍ സംസ്ഥാനത്തെ ജൈവ വളങ്ങൾ ഉൽപ്പാദിപ്പിക്കുന്ന 7442 വനിതാ സ്വയം സഹായ സംഘങ്ങൾക്കുള്ള പ്രോത്സാഹന (ബോണസ്) തുകയായ 17 കോടി രൂപയും മുഖ്യമന്ത്രി വിതരണം ചെയ്തു.

ആർത്തവമുള്ളവർ വൃക്ഷത്തൈ നടരുത്; വളരില്ല, ഉണങ്ങിപ്പോകുമെന്ന് വിദ്യാർത്ഥിനികളോട് അധ്യാപകൻ; വിവാദം, അന്വേഷണം

'ഗോധൻ ന്യായ് യോജന' പദ്ധതിയുടെ ഗുണഫലങ്ങള്‍ മനസിലാക്കി മറ്റ് സംസ്ഥാനങ്ങളും ഇത് ഏറ്റെടുക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഭൂപേഷ് ബാഗേൽ പറഞ്ഞു. സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവരോ പിന്നിലുള്ളവരോ എന്ന വ്യത്യാസമില്ലാതെയാണ് സംസ്ഥാനത്ത് ചാണകം കിലോയ്ക്ക് രണ്ട് രൂപ എന്ന നിരക്കില്‍ വിൽക്കുന്നത്.

ഗോധൻ ന്യായ് യോജന വഴി കഴിഞ്ഞ രണ്ട് വർഷത്തിനിടെ 300 കോടിയിലധികം രൂപയാണ് ചാണകം വിൽപ്പന നടത്തുന്നവര്‍, ഗൗതൻ കമ്മിറ്റികൾ, വനിതാ കൂട്ടായ്മകൾ എന്നിവരുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയത്. ഛത്തീസ്ഗഢിൽ കൃഷി സമൃദ്ധമായിരിക്കണം. കർഷകർ സന്തുഷ്ടരായിരിക്കണം. ജൈവകൃഷി പ്രോത്സാഹിപ്പിക്കാനാണ് പരിശ്രമങ്ങളെന്നും ഭൂപേഷ് ബാഗേൽ പറഞ്ഞു.