Asianet News MalayalamAsianet News Malayalam

വീണ്ടും വെട്ടിലായി പഞ്ചാബ് മുഖ്യമന്ത്രി; അകമ്പടി വാഹനങ്ങളുടെ എണ്ണത്തിൽ റെക്കോർഡ്, ചോദ്യം ചെയ്ത് കോൺ​ഗ്രസ്

പഞ്ചാബിലെ മുൻ മുഖ്യമന്ത്രിമാരുടേതിലും അധികം വാഹനങ്ങളാണ്  ​ഭ​ഗവന്ത് മാനിന്റെ അകമ്പടി വാഹന വ്യൂഹത്തിലുള്ളതെന്നാണ് കണക്ക്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺ​ഗ്രസ് വിമർശനവുമായി രം​ഗത്തെത്തി. 

punjab cm bhagwant mann is in controversy about the number of escort vehicles
Author
First Published Sep 30, 2022, 1:02 PM IST

ദില്ലി: അകമ്പടി വാഹനങ്ങളുടെ എണ്ണത്തെച്ചൊല്ലി വെട്ടിലായിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാൻ. പഞ്ചാബിലെ മുൻ മുഖ്യമന്ത്രിമാരുടേതിലും അധികം വാഹനങ്ങളാണ്  ​ഭ​ഗവന്ത് മാനിന്റെ അകമ്പടി വാഹന വ്യൂഹത്തിലുള്ളതെന്നാണ് കണക്ക്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺ​ഗ്രസ് വിമർശനവുമായി രം​ഗത്തെത്തി. തെരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാർട്ടി എതിർത്തുപറഞ്ഞ വിഐപി സംസ്കാരത്തിന്റെ പാതയിലാണ് ഇപ്പോൾ  ഭ​ഗവന്ത് മാൻ എന്നാണ് കോൺ​ഗ്രസിന്റെ വിമർശനം. 

42 വാഹനങ്ങളാണ് ഭ​ഗവന്ത് മാനിന്റെ വാഹനവ്യൂഹത്തിലുള്ളതെന്ന് വിവരാവകാശ രേഖകൾ കാട്ടി കോൺ​ഗ്രസ് പറയുന്നു. മുൻ മുഖ്യമന്ത്രിമാരാ‌യ പ്രകാശ് സിം​ഗ് ബാദലോ അമരീന്ദർ സിം​ഗോ ചരൺജിത് സിം​ഗ് ഛന്നിയോ ഇത്രയധികം വാഹനങ്ങൾ അകമ്പടിക്ക് ഉപയോ​ഗിച്ചിരുന്നില്ല.  ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ- പ്രകാശ് സിം​ഗ് ബാദൽ മുഖ്യമന്ത്രിയായിരുന്ന 2007-17 വരെ 33 വാഹനങ്ങളാണ് അകമ്പടിക്ക് ഉണ്ടായിരുന്നത്. ക്യാപ്റ്റൻ അമരീന്ദർ സിം​ഗ് മുഖ്യമന്ത്രിയായപ്പോഴും അക്കാര്യത്തിൽ മാറ്റമുണ്ടായില്ല. ഛന്നിയുടെ കാര്യത്തിലും 39നപ്പുറം പോയില്ല. പക്ഷേ, ആം ആദ്മി മുഖ്യമന്ത്രിക്ക് ഇപ്പോൾ 42 കാറുകളാണ് അകമ്പടിയുള്ളത്. കോൺ​ഗ്രസ് നേതാവ് പ്രതാപ് സിം​ഗ് ബജ്വ ട്വീറ്റ് ചെയ്തു. 

 ഭ​ഗവന്ത് മാൻ തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞതും മുഖ്യമന്ത്രി‌‌യായ ശേഷം ചെയ്യുന്നതും തമ്മിൽ പൊരുത്തക്കേടുകളുണ്ട്. നേരത്തെ എംപിയായിരുന്ന കാലത്ത് ഇങ്ങനെയുള്ള കാര്യങ്ങളെച്ചൊല്ലി ഭരണപക്ഷ പാർട്ടിയെ (കോൺ​ഗ്രസ്) വിമർശിക്കാറുണ്ടായിരുന്നല്ലോ. എന്തിനാണ് നികുതിദായകരിൽ നിന്ന് പണമെടുത്ത് ഇങ്ങനെ ആഡംബരം കാട്ടുന്നത്. ഇത്ര വലിയ വാഹനവ്യൂഹത്തിന് എത്ര പണമാണ് ചെലവഴിക്കുന്നത്. പഞ്ചാബിലെ ജനങ്ങളോട് എന്തിനാണ് തനിക്ക് ഇത്രയും വാഹനങ്ങൾ അകമ്പടിയെന്ന് ഭ​ഗവന്ത് മാൻ വ്യക്തമാക്കണമെന്നും പ്രതാപ് സിം​ഗ് ബജ്വ പറഞ്ഞു. അതേസമയം, ഇക്കാര്യത്തിൽ ആം ആദ്മി പാർട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

മദ്യപിച്ച് ലക്കുകെട്ടതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന ആരോപണത്തിന്റെ ക്ഷീണം മാറിവരുന്നതേയുള്ളു. അപ്പോഴാണ് പുതിയ വിവാദമുയർത്തി കോൺ​ഗ്രസ് രം​ഗത്തെത്തിയിരിക്കുന്നത്. 

Read Also: "തെറ്റായ ഭക്ഷണം കഴിച്ചാൽ..."; മാംസാഹാരം കഴിക്കുന്നവരോട് ആർഎസ്എസ് മേധാവിക്ക് പറയാനുള്ളത്

Follow Us:
Download App:
  • android
  • ios