Asianet News MalayalamAsianet News Malayalam

അക്രമികള്‍ വെട്ടിയെറിഞ്ഞ കയ്യിലെ വിരലുകള്‍ അനക്കാം, ആശുപത്രിക്കിടക്കയില്‍ നിന്ന് ചിരിതൂകി പൊലീസുകാരന്‍

ശസ്ത്രക്രിയ ചെയ്ത കയ്യുമായി ചിരിച്ച്കൊണ്ടുനില്‍ക്കുന്ന ഹര്‍ജീതിന്‍റെ വീഡിയോ പഞ്ചാബ് മുഖ്യമന്ത്രി ക്യാപറ്റന്‍ അമരീന്ദര്‍ സിംഗാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.  പട്യാലയിലെ സനൗര്‍ പച്ചക്കറി ചന്തയില്‍ വച്ചാണ് ഏപ്രില്‍ 12 ന് ആക്രമണമുണ്ടായത്. ലോക്ക് ഡൗണ്‍ ലംഘിച്ചത് ചോദ്യം ചെയ്തപ്പോഴായിരുന്നു അക്രമം. 

punjab Police officer whose hand was chopped off for demanding travel pass from Nihang Sikh recovers and smiles now
Author
Chandigarh, First Published Apr 28, 2020, 9:56 AM IST

ചണ്ഡിഗഡ്: ലോക്ക്ഡൗൺ ഡ്യൂട്ടിക്കിടെ പാസ് ആവശ്യപ്പെട്ടതിന് അക്രമികൾ കൈവെട്ടിയ പൊലീസുകാരന്‍റെ നിലയിൽ കാര്യമായ പുരോഗതി. പഞ്ചാബ് പൊലീസിലെ സബ് ഇൻസ്പെക്ടറായ ഹർജീത് സിംഗിന്‍റെ കയ്യാണ് കഴിഞ്ഞ ദിവസം അക്രമികൾ വെട്ടിയത്. ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഹർജീതിന്‍റെ കൈ തുന്നിച്ചേർത്തത്. ശസ്ത്രക്രിയ കഴിഞ്ഞ രണ്ടാഴ്ച പിന്നിട്ടതോടെ ഹരജീത് സിംഗിന് വിരലുകള്‍ അനക്കാന്‍ സാധിക്കുന്നുണ്ട്. 

സ്ഥിരം കഞ്ചാവ് സേവ, ദേഹംനിറയെ മാരകായുധങ്ങൾ, പട്യാലയിൽ പോലീസുകാരന്റെ കൈ വെട്ടിമാറ്റിയ നിഹംഗ്‌ സിഖുകാർ ആരാണ് ?

ശസ്ത്രക്രിയ ചെയ്ത കയ്യുമായി ചിരിച്ച്കൊണ്ടുനില്‍ക്കുന്ന ഹര്‍ജീതിന്‍റെ വീഡിയോ പഞ്ചാബ് മുഖ്യമന്ത്രി ക്യാപറ്റന്‍ അമരീന്ദര്‍ സിംഗാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.  

പട്യാലയിലെ സനൗര്‍ പച്ചക്കറി ചന്തയില്‍ വച്ചാണ് ഏപ്രില്‍ 12 ആക്രമണമുണ്ടായത്. ലോക്ക് ഡൗണ്‍ ലംഘിച്ചത് ചോദ്യം ചെയ്തപ്പോഴായിരുന്നു അക്രമം. ലോക്ക് ഡൗണ്‍  ലംഘിച്ച് മുന്‍പോട്ട്  വാഹനത്തില്‍ പോകാന്‍ ശ്രമിച്ച സംഘത്തോട് പാസ് ചോദിച്ചതാണ് പ്രകോപന കാരണം. ബാരിക്കേഡ് ഇടിച്ച് തെറിപ്പിച്ച് മുന്‍പോട്ട് പോകാന്‍ ശ്രമിച്ച വാഹനം പോലീസ് തടഞ്ഞു. 

അക്രമികൾ വെട്ടിമാറ്റിയ പഞ്ചാബ് പൊലീസുദ്യോഗസ്ഥൻ്റെ കൈ തുന്നിച്ചേർത്തു

വാഹനത്തിന്  പുറത്തിറങ്ങിയ അക്രമി സംഘം പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. ആക്രമണത്തിനിടെ എഎസ്ഐ ഹര്‍ജീത്സിംഗിന്‍റെ കൈ വേട്ടേറ്റ് തൂങ്ങിയ നിലയിലായിരുന്നു. സംഭവത്തില്‍ അക്രമിച്ച ഹര്‍ജീതിനെ അക്രമിച്ച അഞ്ച് പേരടക്കം ഏഴുപേരെ പൊലീസ് പിടികൂടിയിരുന്നു. ഗുരുതര പരിക്ക് സംഭവിച്ചിട്ടും അസാമാന്യ ധൈര്യം കാണിച്ച ഹര്‍ജീത് സിംഗിന് പഞ്ചാബ് സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയിരുന്നു. 

ലോക്ക് ഡൗണില്‍ പുറത്തിറങ്ങിയത് ചോദ്യം ചെയ്തു; പഞ്ചാബില്‍ പൊലീസുകാരന്‍റെ കൈവെട്ടി
 

 

Follow Us:
Download App:
  • android
  • ios