ആശുപത്രിയിലെത്തിയ ഡിജിപി കുടുംബാഗങ്ങളുമായി വി.എസിൻെറ ആരോഗ്യകാര്യങ്ങള്‍ സംസാരിച്ച ശേഷം മടങ്ങി.

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ ഡിജിപി റവാഡ ചന്ദ്രശേഖർ സന്ദർശിച്ചു. ആശുപത്രിയിലെത്തിയ ഡിജിപി കുടുംബാഗങ്ങളുമായി വി.എസിൻെറ ആരോഗ്യകാര്യങ്ങള്‍ സംസാരിച്ച ശേഷം മടങ്ങി. 

Add Asianetnews as a Preferred SourcegooglePreferred

അതേ സമയം, വി എസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ഉച്ചയ്ക്ക് 12.30 ന് ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന്‌ കഴിഞ്ഞ 23 ന് ആണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.