ചെറിയ കല്ലുകള്‍ അല്ല എറിയുന്നത്. തലയോട്ടി തകര്‍ക്കാന്‍ തക്ക ശക്തമായവ ആണ്. പുറത്ത് വന്നപ്പോള്‍ കല്ലേറില്‍ താന്‍ താഴെ വീണുപോയി. തന്‍റെ കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അവര്‍ തകര്‍ക്കുന്നതിന് സാക്ഷിയാണെന്നും പ്രൊഫസര്‍ അതുല്‍ സൂദ്

ദില്ലി: തലയോട്ടി തകര്‍ക്കാന്‍ പ്രാപ്തമായ വലിപ്പമുള്ള കല്ലുകളാണ് അവര്‍ എറിയുന്നതെന്ന് ജെഎന്‍യു പ്രൊഫസര്‍ അതുല്‍ സൂദ്. അമ്പ‍തിലേറെ മുഖം മൂടി ധാരികളാണ് ജെഎന്‍യു ക്യാംപസില്‍ ഇന്ന് വൈകുന്നേരം അതിക്രമിച്ച് കയറിയത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മുഖംമൂടി ധാരികളുടെ അക്രമണത്തില്‍ പരിക്കേറ്റു. 

ചെറിയ കല്ലുകള്‍ അല്ല എറിയുന്നത്. തലയോട്ടി തകര്‍ക്കാന്‍ തക്ക ശക്തമായവ ആണ്. പുറത്ത് വന്നപ്പോള്‍ കല്ലേറില്‍ താന്‍ താഴെ വീണുപോയി. തന്‍റെ കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അവര്‍ തകര്‍ക്കുന്നതിന് സാക്ഷിയാണെന്നും പ്രൊഫസര്‍ അതുല്‍ സൂദ് പറയുന്നു. എന്‍ടി ടിവിയോടാണ് അതുല്‍ സൂദിന്‍റെ പ്രതികരണം. 

ജെഎൻയുവിലേക്കുള്ള പാതകൾ പൊലീസ് അടച്ചു, അധ്യാപകരെ തടഞ്ഞു, യോഗേന്ദ്ര യാദവിന് നേരെ കൈയ്യേറ്റം

ജെഎന്‍യു സ്റ്റുഡന്‍റ്സ് യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് അടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഐഷി ഘോഷിന്‍റെ പരിക്ക് ഗുരുതരമാണ്. ഐഷിയെ എയിംസിലേക്ക് കൊണ്ടുപോയി. 

ലാത്തിയും, ചുറ്റികയും, കല്ലും, വടിയും; ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നേരിട്ടത് ക്രൂര മര്‍ദ്ദനം

ഹോസ്റ്റലുകളില്‍ ഇപ്പോഴും ഗുണ്ടകള്‍ ഉണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്തില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. അക്രമത്തിന് പിന്നില്‍ എബിവിപിയാണെന്നാണ് ആരോപണം.