വേലിയേറ്റമായതിനാലും ദൂരക്കാഴ്ച കുറയുകയും ചെയ്തത് രക്ഷാ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു.

മാഹിം: സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ അഞ്ച് പേർ കടലിൽ വീണു, ദുരന്തമായി വിനോദ യാത്ര. മഹാരാഷ്ട്ര മുംബൈയിലെ മാഹിം ചൌപ്പട്ടി ബീച്ചിൽ ഞായറാഴ്ട വൈകുന്നേരമാണ് സംഭവം. അഞ്ച് പേരിൽ ഒരാൾ മരിക്കുകയും ഒരാളെ കാണാതാവുകയുമായിരുന്നു. ഞായറാഴ്ച വൈകുന്നേരം ആസ്വദിക്കാനെത്തിയ ആൺകുട്ടികളുടെ സംഘത്തിലെ അഞ്ച് പേരാണ് ഫോട്ടോ എടുക്കുന്നതിനിടെ കടലിലേക്ക് വീണത്.

രണ്ട് പേരെ കരയിൽ നിന്നവർ രക്ഷപ്പെടുത്തിയെങ്കിലും മൂന്ന് പേർ തിരയിൽപ്പെട്ട് പോവുകയായിരുന്നു. വേലിയേറ്റമായതിനാലും ദൂരക്കാഴ്ച കുറയുകയും ചെയ്തത് രക്ഷാ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. തിരയിലേക്ക് അകപ്പെട്ട് പോയ ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി.

ഇയാളുടെ അവസ്ഥ ഗുരുതരമാണ്. 18കാരനായ അശോക് കങ്കടെയാണ് ഇനിയും കണ്ടെത്താനുള്ളത്. 18നും 19നും ഇടയിൽ പ്രായമുള്ളവരാണ് അപകടത്തിൽപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം