ഒരു വർഷം മുന്പ് തന്നെ താഴേത്തട്ടിൽ പ്രവർത്തനം തുടങ്ങിയ കോൺഗ്രസിന് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും സർക്കാർ രൂപീകരിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

ബെംഗളൂരു: തെലങ്കാനയിൽ കെസിആറിന് എതിരായ ഭരണവിരുദ്ധവികാരം കോൺഗ്രസിന് അനുകൂലമായ തരംഗമായി മാറുമെന്ന് കെസി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെലങ്കാന സംസ്ഥാനം നല്‍കിയത് കോണ്‍ഗ്രസും സോണിയാഗാന്ധിയുമാണെന്ന വികാരം ജനങ്ങളിലുണ്ടെന്നും അത്തരമൊരു വൈകാരികത അനുകൂലമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ഒരു വർഷം മുന്പ് തന്നെ താഴേത്തട്ടിൽ പ്രവർത്തനം തുടങ്ങിയ കോൺഗ്രസിന് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും സർക്കാർ രൂപീകരിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണ്. താന്‍ ആലപ്പുഴയില്‍ മത്സരിക്കുമോ ഇല്ലയോ എന്നതല്ല വിഷയം. ഇക്കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

'കെസിആറും ബിജെപിയും തമ്മിൽ രഹസ്യസഖ്യം'; ബിജെപിക്കും കെസിആറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി വിജയശാന്തി

തെലങ്കാനയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി കോൺഗ്രസ് അധികാരത്തിൽ വരും': ഡി കെ ശിവകുമാർ

Asianet News Live | Cusat Stampede | കുസാറ്റ് അപകടം | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | #Asianetnews