ഉത്തർപ്രദേശിലെ ദിയോറിയയില്‍ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണോ എന്ന് സംശയമുള്ളതായി പൊലീസ്

ലക്ക്നൗ: ഉത്തർപ്രദേശിലെ ദിയോറിയയില്‍ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണോ എന്ന് സംശയമുള്ളതായി പൊലീസ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെയ് മാസത്തില്‍ വിവാഹം നടക്കാനിരിക്കെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഒരു കുടിലിന് സമീപം നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതശരീരം കിടന്നിരുന്നത്. പ്രദേശത്ത് തടിച്ച് കൂടിയ ആളുകൾ അസ്വാഭാവിക മരണം ആരോപിച്ചിരുന്നു. വിശദമായ അന്വേഷണത്തിന് ശേഷമേ മരണകാരണം കൃത്യമായി അറിയാൻ കഴിയൂ എന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥ‍ർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred