Asianet News MalayalamAsianet News Malayalam

എംപിമാരുടെ സസ്പെന്‍ഷന്‍ ദില്ലി കലാപ ചര്‍ച്ചയുടെ പേരില്‍ അല്ല: വി മുരളീധരന്‍

കേരള നിയമസഭയിൽ ചെയ്യുന്ന പോലെ ചിലർ പാർലമെന്റിൽ ചെയ്യാൻ നോക്കുകയാണ്. നിയമസഭയിൽ കാണിക്കുന്ന വൃത്തികേട് പാർലമെന്റിൽ നടക്കില്ല. അവർ തെറ്റു തിരുത്താൻ തയ്യാറാകണം.

v muraleedharan on loksabha mp suspension
Author
Delhi, First Published Mar 6, 2020, 3:56 PM IST

ദില്ലി: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം, കുവൈറ്റ് പിന്‍വലിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ലോക്സഭയില്‍ എംപിമാരെ സസ്പെന്‍ഡ് ചെയ്തത് ദില്ലി കലാപവുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ പേരിലല്ലെന്നും അദ്ദേഹം പറ‌ഞ്ഞു.

മുന്‍ തീരുമാനം പിന്‍വലിച്ച കുവൈറ്റിന്‍റെ  നടപടി മലയാളികൾ അടക്കം നിരവധി പേർക്ക് സഹായകരമാണ്. 
ഇന്ത്യക്കാരെ ഇറാനിൽ നിന്ന് തിരികെ എത്തിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഇവരുടെ ആരോഗ്യ പരിശോധന തുടങ്ങിയെന്നും വി മുരളീധരന്‍ പറഞ്ഞു. 

Read Also: കൊവിഡ് 19 ബാധിതരല്ലന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് കുവൈത്ത് മന്ത്രിസഭ മരവിപ്പിച്ചു

കേരള നിയമസഭയിൽ ചെയ്യുന്ന പോലെ ചിലർ പാർലമെന്റിൽ ചെയ്യാൻ നോക്കുകയാണ്. നിയമസഭയിൽ കാണിക്കുന്ന വൃത്തികേട് പാർലമെന്റിൽ നടക്കില്ല. അവർ തെറ്റു തിരുത്താൻ തയ്യാറാകണം. ദില്ലി കലാപത്തിൽ പൊലീസിന് വീഴ്ച്ച വന്നോ എന്ന് സർക്കാർ പരിശോധിക്കും. കലാപത്തിന് കാരണം രണ്ടു മാസം പ്രതിപക്ഷം നടത്തിയ വിഷകരമായ പ്രചരണമാണെന്നും വി മുരളീധരന്‍ പറഞ്ഞു.

Read Also: ലോക്സഭയിലെ പ്രതിഷേധം: കേരളത്തില്‍ നിന്നുള്ള 4 പേരടക്കം 7 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

Follow Us:
Download App:
  • android
  • ios