നാഷണല്‍ ഹെറാള്‍ഡ് മന്ദിരത്തിലെ യങ് ഇന്ത്യൻ ഓഫീസ് ഇഡി സംഘം മുദ്രവെച്ചതിനെതിരെ പാർലമെന്‍റില്‍ ഇന്നലെ കോൺഗ്രസിന്റെ നേതൃത്വത്തിൽ എംപിമാർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു

ദില്ലി: യങ് ഇന്ത്യ ഓഫീസ് പൂട്ടിയ ഇഡി നടപടിക്കെതിരെ പ്രതിഷേധം തുടരാൻ കോൺഗ്രസ് തീരുമാനം. ഇതടക്കമുള്ള വിവിധ വിഷയങ്ങളുയർത്തി ഇന്ന് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. രാഹുൽ ഗാന്ധി ഒൻപതരക്ക് മാധ്യമങ്ങളെ കാണും എന്ന് അറിയിച്ചിട്ടുണ്ട്.

'യങ് ഇന്ത്യക്ക് വായ്പ നൽകിയത് നിയമപരം' രാഹുൽ ഗാന്ധി

നാഷണല്‍ ഹെറാള്‍ഡ് മന്ദിരത്തിലെ യങ് ഇന്ത്യൻ ഓഫീസ് ഇ ഡി സംഘം മുദ്രവെച്ചതിനെതിരെ പാർലമെന്‍റില്‍ ഇന്നലെ കോൺഗ്രസിന്റെ നേതൃത്വത്തിൽ എം പിമാർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭയക്കുന്നില്ലെന്നും ഭീഷണിക്ക് വഴങ്ങില്ലെന്നുമായിരുന്നു ഈ പ്രതിഷേധങ്ങൾക്ക് ശേഷം പാർലമെന്റിന് പുറത്ത് രാഹുല്‍ഗാന്ധിയുടെ പ്രതികരണം.

നാഷണൽ ഹെറാൾഡും യങ് ഇന്ത്യയും, രാഹുൽ ഗാന്ധി ഇഡിക്ക് മുന്നിലെത്തിയ കേസിന്റെ വഴിയെ...

ഇതിനിടെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാര്‍ഗെയെ സമൻസ് അയച്ച് എൻഫോഴ്സ്മെന്റ് സംഘം വിളിച്ച് വരുത്തിയത് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിൽ രാജ്യസഭയിൽ വാക്പോരിന് കാരണമായി. സഭ നടക്കുന്നതിടെ പ്രതിപക്ഷ നേതാവിനെ വിളിച്ച് വരുത്തിയത് രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വിയില്ലാത്ത നടപടിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എന്നാല്‍ അന്വേഷണ ഏജൻസികളുടെ നടപടിയില്‍ സർക്കാര്‍ ഇടപെടാറില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ന്യായീകരിച്ചു.

പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ കാറിന്റെ ചില്ലിലടിച്ച സംഭവം; യൂത്ത് കോൺഗ്രസ് നേതാവിന് ജാമ്യം

കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചോടരുതെന്നും നിയമം അനുസരിക്കണമെന്നും കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ ആവശ്യപ്പെട്ടു. നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനത്ത് റെയ്ഡ് നടക്കുന്നതിനിടെ ഉച്ചക്ക് 12.30 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് മല്ലികാർജ്ജുൻ ഖാർഗെയക്ക് ഇ ഡി നോട്ടീസ് നല്‍കിയത്. ഉച്ചക്ക് ആരംഭിച്ച റെയ്ഡും ഖാര്‍ഗെയുടെ ചോദ്യം ചെയ്യലും ഏഴ് മണിക്കൂറോളം നീണ്ട് നിന്നു. രാഷ്ട്രീയ പകപ്പോക്കലെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് കോണ്‍ഗ്രസിന്‍റെ വിലക്കയറ്റ സമരത്തിന് മുന്നോടിയായുള്ള സർക്കാരിന്‍റെ നാടകമാണിതെന്നും കുറ്റപ്പെടുത്തി.