യുവാവ് ഒരു നായയെ പിടിച്ച് വെച്ച് ബലമായി മദ്യം വായിൽ ഒഴിച്ച് കൊടുക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വീഡിയോ വൈറലായതോടെ പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.

ലഖ്നൗ: ഉത്തർപ്രദേശിൽ തെരുവ് നായയോട് ക്രൂര കാട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെരുവ് നായയെ ആക്രമിക്കുകയും നായയെ ബലമായി മദ്യം കുടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ജിതേന്ദ്ര എന്ന യുവാവാണ് പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ കഴി‌ഞ്ഞ ആഴ്ചയാണ് വീ‍ഡിയോ പുറത്ത് വന്നത്. മദ്യ ലഹരിയിലായിരുന്ന യുവാവ് ഒരു നായയെ പിടിച്ച് വെച്ച് ബലമായി മദ്യം വായിൽ ഒഴിച്ച് കൊടുക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വീഡിയോ വൈറലായതോടെ സൈബ‍ർ സെല്ലും റമാല പൊലീസും അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.

ഞായറാഴ്ച റമാല പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം പ്രകാരം ആണ് ജിതേന്ദ്രയെ കസ്റ്റഡിയിലെടുത്തത്. പ്രതി മദ്യലഹരിയിലാണ് നായയോട് ക്രൂരത കാട്ടിയതെന്നും കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.