മിനിയാപൊളിസിലെ സ്കൂളിൽ നടന്ന വെടിവയ്പിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമി സ്വയം വെടിവച്ച് മരിച്ചു

വാഷിംഗ്ടൺ: അമേരിക്കയിൽ സ്കൂളിൽ വീണ്ടും വെടിവെയ്പ്പ്. മിനിയാപൊളിസിലെ അനൻസിയേഷൻ കാത്തലിക് സ്കൂളിൽ രാവിലെ 8:45ന് നടന്ന വെടിവെപ്പിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ബഹുഭൂരിപക്ഷവും കുട്ടികളാണ്. ചില കുട്ടികളുടെ നില ഗുരുതരമാണെന്നും മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നുമുള്ള ആശങ്കയാണ് അധികൃതർ പങ്കുവയ്ക്കുന്നത്. ആക്രമണം നടത്തിയ യുവാവ് സ്വയം വെടിവച്ച് ജീവനൊടുക്കിയെന്ന് മിനിയാപൊളിസ് പൊലീസ് മേധാവി അറിയിച്ചു. കിൻഡർഗാർട്ടൻ മുതൽ എട്ടാം ഗ്രേഡ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ, അക്രമിയായ യുവാവ് ജനാലകൾ വഴി വെടിയുതിർക്കുകയായിരുന്നു. ക്ലാസ് തുടങ്ങുന്നതിന് മുൻപ് കുട്ടികൾ പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുമ്പോഴാണ് അക്രമി വെടിവെച്ചതെന്നാണ് വ്യക്തമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player