Asianet News MalayalamAsianet News Malayalam

ഉത്തരവാദി ഒരു "വനിതാ" ബോംബർ?, പിന്നില്‍ കുർദ് ഭീകര സംഘടന : ഇസ്താംബൂള്‍ സ്ഫോടനത്തില്‍ തുര്‍ക്കി സര്‍ക്കാര്‍

തുര്‍ക്കി പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ്  നഗരമധ്യത്തിലെ തിരക്കേറിയ ഇസ്‌തിക്‌ലാൽ സ്ട്രീറ്റിൽ സ്ഫോടനമുണ്ടായത്. 

At least six dead in suspected terrorist bombing in Istanbul
Author
First Published Nov 14, 2022, 12:12 PM IST

ഇസ്താംബൂള്‍:  തുർക്കിയിലെ ഇസ്താംബൂളില്‍ ആറുപേര്‍ കൊല്ലപ്പെട്ട സ്ഫോടനം നടന്ന് മണിക്കൂറുകൾക്കുള്ളില്‍ സ്ഫോടനം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലുവാണ് പ്രതിയെ അറസ്റ്റ് ചെയ്തകാര്യം തിങ്കളാഴ്ച അറിയിച്ചത്. 

കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പികെകെ) ആണ് ബോംബ് ആക്രമണത്തിന് കാരണമായതെന്ന് സോയ്ലു ആരോപിച്ചു. ഞങ്ങളുടെ കണ്ടെത്തലുകൾ അനുസരിച്ച്, പികെകെ ഭീകര സംഘടനയാണ് ഉത്തരവാദിയെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി പറഞ്ഞതായി  വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

ബോംബാക്രമണം ഭീകരവാദത്തിന്‍റെ ഭാഗമാണ് നേരത്തെ തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ പറഞ്ഞിരുന്നു. അതിന് പുറമേ ആക്രമണത്തിന് ഉത്തരവാദി ഒരു "വനിതാ" ബോംബർ ആണെന്ന് തുര്‍ക്കി വൈസ് പ്രസിഡന്റ് ഫൗട്ട് ഒക്ടേയും പറഞ്ഞിരുന്നു.

അതിനിടെ ഒരു സ്ത്രീ സ്ഫോടനം നടന്ന സ്ഥലത്തിന് അടുത്ത് തെരുവിലെ ബെഞ്ചിൽ 40 മിനിറ്റിലധികം ഇരുന്ന ഒരു സ്ത്രീ സ്ഫോടനത്തിന് അല്‍പ്പ സമയം മുന്‍പ് എഴുന്നേറ്റ് പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചെന്നാണ് വിവരം. ബോംബ് പൊട്ടിത്തെറിക്കാനുള്ള സമയം അടക്കം ഈ സ്ത്രീക്ക് അറിയമായിരുന്നു എന്നണ് തുർക്കി നീതിന്യായ മന്ത്രി ബെക്കിർ ബോസ്‌ദാഗ് പറഞ്ഞതായി വാര്‍ത്ത ഏജന്‍സി അനഡോലു റിപ്പോർട്ട് ചെയ്തു.

"ഭീകരവാദത്തിലൂടെ തുർക്കിയെയും തുർക്കി ജനതയെയും പരാജയപ്പെടുത്താനുള്ള ശ്രമങ്ങൾ ഇന്നലെ ചെയ്തതുപോലെ ഇന്നും നാളെയും പരാജയപ്പെടും, കുറ്റവാളികൾ അർഹിക്കുന്ന ശിക്ഷ ലഭിക്കുമെന്ന്  ജനങ്ങൾക്ക് ഉറപ്പ് നല്‍കുന്നു” അദ്ദേഹം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 

തുര്‍ക്കി പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ്  നഗരമധ്യത്തിലെ തിരക്കേറിയ ഇസ്‌തിക്‌ലാൽ സ്ട്രീറ്റിൽ സ്ഫോടനമുണ്ടായത്. സ്ഫോടനമുണ്ടായതിന് തൊട്ടുപിന്നാലെ പ്രദേശം പൊലീസ് വളഞ്ഞു.  

തിരക്കേറിയ കാൽനട തെരുവിൽ ഞായറാഴ്ചയുണ്ടായ സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടതിന് പുറമെ 81 പേർക്ക് പരിക്കേറ്റിരുന്നു. സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ദൃശ്യങ്ങളില്‍. കറുത്ത പുകയെ മൂടി നൂറുകണക്കിന് ആളുകൾ തെരുവിലൂടെ ഓടുന്നത് കാണാം.

മരിച്ചവരിൽ ഒരു തുർക്കി സർക്കാർ മന്ത്രാലയ ജീവനക്കാരനും അദ്ദേഹത്തിന്റെ മകളും ഉണ്ടെന്ന് അധികൃതർ പിന്നീട് അറിയിച്ചു. പരിക്കേറ്റവരിൽ അഞ്ച് പേരെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. അവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

സ്ഫോടനത്തെ തുടര്‍ന്ന് സ്ഥലത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. 2015-16 കാലത്ത് ഇസ്താംബുൾ നഗരത്തിൽ പലവട്ടം സ്ഫോടനങ്ങളുണ്ടാവുകയും ഇസ്തിക്‌ലാൽ സ്ട്രീറ്റ് ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു.  ഇസ്ലാമിക് സ്റ്റേറ്റ്സ് ആണ് അന്നത്തെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഐ.എസ് ആക്രമണങ്ങളിൽ അഞ്ഞൂറോളം പേര്‍ കൊല്ലപ്പെടുകയും രണ്ടായിരത്തിലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

ഇസ്താംബുൾ സ്ഫോടനം; പ്രതി പിടിയിലെന്ന് റിപ്പോർട്ട്, പിന്നിൽ ഭീകരസംഘടനകൾ തന്നെയെന്ന് പ്രാഥമികവിലയിരുത്തൽ

ഇസ്രയേലില്‍ നെതന്യാഹുവിനെ ഔദ്യോഗികമായി പുതിയ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു

Follow Us:
Download App:
  • android
  • ios