ട്രക്കിൽ നിന്ന് ടയർ പറന്നുവന്ന് ഇവർ സഞ്ചരിച്ച വാഹനത്തിൽ പതിക്കുകയായിരുന്നു

ടെക്സസ്: അമേരിക്കയിലെ ടെക്സസ് ദേശീയ പാതയിലുണ്ടായ അപകടത്തിൽ 21 കാരന് ദാരുണാന്ത്യം. ഹൈവേയിൽ ട്രക്കിൽ നിന്ന് അയഞ്ഞ ടയർ വീണാണ് യുവാവ് മരിച്ചത്. 4 മാസം പ്രായമുള്ള പെൺകുഞ്ഞിന്‍റെ അച്ഛനായ 21 കാരനായ ക്ലേടൺ വോണിനാണ് ദാരുണ സംഭവത്തിൽ ജീവൻ നഷ്ടമായതെന്നത് ഏവരെയും നൊമ്പരപ്പെടുത്തുകയാണ്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കാമുകിക്കും അപകടത്തിൽ പരിക്കേറ്റെങ്കിലും സാരമുള്ളതല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ 4 മാസം പ്രായമുള്ള കുട്ടി അപകട സമയത്ത് ഒപ്പമുണ്ടാകാതിരുന്നത് ഭാഗ്യമായെന്നാണ് ഏവരും പറയുന്നത്.

18 ചക്രങ്ങളുള്ള ട്രക്കിൽ നിന്നാണ് ടയർ റോഡിൽ വീണത്. ട്രക്കിൽ നിന്ന് ടയർ പറന്നുവന്ന് ഇവർ സഞ്ചരിച്ച വാഹനത്തിൽ പതിക്കുകയായിരുന്നു. സംഭവത്തിൽ ട്രക്ക് ഡ്രൈവർക്കെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.

സിൽവർലൈൻ അടഞ്ഞ അധ്യായമെന്ന് ആര് പറഞ്ഞു? പ്രതീക്ഷ നൽകി കേന്ദ്ര റെയിൽവേ മന്ത്രി, മുഖ്യമന്ത്രിയുമായി വൈകാതെ ചർച്ച

YouTube video player

അതേസമയം തിരുവനന്തപുരത്ത് നിന്നുള്ള മറ്റൊരു വാ‍ർത്ത നാവായിക്കുളത്ത് ക്ഷേത്ര ഉത്സവ ആവശ്യത്തിന് എത്തിയ പവ്വർ യൂണിറ്റ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടായി എന്നതാണ്. നാവായിക്കുളത്ത് ക്ഷേത്ര ഉത്സവ ആവശ്യത്തിന് എത്തിയ പവ്വർ യൂണിറ്റ് വാഹനമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനത്തിനുള്ളിൽ കൂടുങ്ങിയ ഡ്രൈവറെ കല്ലമ്പലം ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം. നിയന്ത്രണംവിട്ട വാഹനം സമീപത്തെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നാവായികുളം ഡീസന്റ് മുക്ക് അയിരമൺനില ടി പി മൺസിലിൽ നഹാസ് (47) ആണ് അപകടത്തിൽപ്പെട്ടത്. വാഹനം മറിഞ്ഞ് കാലുകൾ വാഹനത്തിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു. ഉടൻ കല്ലമ്പലം ഫയർഫോഴ്സ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ് സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ മാരായ പ്രവീൺ പി, ഷജീം വി എസ്, ശ്രീരാഗ് സി പി, അരവിന്ദൻ എം, അനീഷ് എൻ എൽ, അരവിന്ദ് ആർ, ഹോം ഗാർഡ് സലിം എ എന്നിവർ സ്ഥലത്തെത്തി. തുടർന്ന് ഹൈഡ്രോളിക് ഉപകരണം ഉപയോഗിച്ച് വാഹനം ഉയർത്തിയാണ് നഹാസിനെ രക്ഷിച്ചത്. ഇയാൾക്ക് നിസരപരിക്കുകൾ മാത്രമേ ഉള്ളു എന്ന് കല്ലമ്പലം ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. 

ഉത്സവത്തിനെത്തിയ പവർ യൂണിറ്റ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു, ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങി