ഓപ്പറേഷൻ ഡോസ്റ്റ് എന്ന ദൗത്യവുമായി കഴിഞ്ഞ 12 ദിവസമായി തുർക്കിയിലെ തുറമുഖ ന​ഗരമായ ഇസ്കെന്ററൂണിൽ ഇന്ത്യൻ സൈന്യം നിലയുറപ്പിച്ചിരിക്കുകയായിരുന്നു

ഇസ്താംബുൾ: ഭൂകമ്പത്തിൽ സർവ്വതും നഷ്ടമായ തുർക്കി ജനതയ്ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങ് പകർന്നുനൽകി ഇന്ത്യൻ സൈന്യം തിരികെ മടങ്ങി. ഓപ്പറേഷൻ ഡോസ്റ്റ് എന്ന ദൗത്യവുമായി കഴിഞ്ഞ 12 ദിവസമായി തുർക്കിയിലെ തുറമുഖ ന​ഗരമായ ഇസ്കെന്ററൂണിൽ ഇന്ത്യൻ സൈന്യം നിലയുറപ്പിച്ചിരിക്കുകയായിരുന്നു. തിരികെ പോരുക എന്നത് ഹൃദയഭേദകമാണെങ്കിലും തുർക്കി ജനതയ്ക്ക് വലിയ ആശ്വാസം നൽകിയാണ് സൈന്യത്തിന്റെ മടക്കം.

ആർക്കുവേണ്ടി? ജമാഅത്തെ ഇസ്ലാമിയോട് മുഖ്യമന്ത്രി, ആകാശ് കടക്ക് പുറത്തെന്ന് സിപിഎം; ഞെട്ടിച്ച് ബൈഡൻ: 10 വാ‍ർത്ത

ഇസ്കെന്ററൂണിലെ ആശുപത്രിയിൽ നിന്നാണ് സൈന്യത്തിലെ മെഡിക്കൽ സംഘം നടത്തിയവർ മടങ്ങിയത്. കരഘോഷത്തോടെയാണ് പ്രദേശത്തുകാർ മെഡിക്കൽ സംഘത്തിന് യാത്രാമൊഴി നൽകിയത്. കെട്ടിപ്പിടിച്ചും കൈപിടിച്ചും ഡോക്ടർമാർക്കും നേഴ്സുമാർക്കും യാത്രയയപ്പ് നൽകിയ വീഡിയോകൾ ഇന്ത്യൻ സൈന്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഭൂകമ്പം ഉണ്ടായി 24 മണിക്കൂറിനുള്ളിൽ തന്നെ ഇന്ത്യൻ സൈന്യം തുർക്കിയിലെത്തിയിരുന്നു. അദാനി എയർപോർട്ടിൽ വെച്ച് എയർപോർട്ട് ജീവനക്കാർ നൽകിയ യാത്രയയപ്പ് ഏറെ വൈകാരികമായിരുന്നു.

തുർക്കിയിലേക്കുള്ള ഇന്ത്യയുടെ സഹായത്തെ പിന്തുണച്ചും പ്രശംസിച്ചും ലോക മാധ്യങ്ങൾ പോലും രം​ഗത്തെത്തിയത് ഇന്ത്യൻ സൈന്യത്തിന്റെ ആത്മാർത്ഥ കണ്ടിട്ടായിരുന്നു. ഭൂകമ്പത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 2,400 പേർക്ക് സഹായം നൽകാൻ ഇന്ത്യൻ മെഡിക്കൽ സംഘത്തിന് കഴിഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിൽ തകർന്ന ഇസ്കന്റെറൂൺ ജില്ലയിൽ ജനങ്ങൾ ഇന്ത്യൻ മെഡിക്കൽ സംഘത്തിന്റെ സേവനത്തിൽ തൃപ്തരായിരുന്നു. ഇന്ത്യൻ സംഘത്തിന് സഹായങ്ങൾ നൽകി സഹകരിക്കാൻ തുർക്കി ജനതയും മുന്നോട്ട് വന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുർക്കി റേഡിയോ ആന്റ് ടെലിവിഷനും ഇന്ത്യൻ മെഡിക്കൽ സംഘത്തിന്റെ സേവനത്തെ പുകഴ്ത്തി രം​ഗത്തെത്തിയിട്ടുണ്ട്. കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാന്റെ പിന്തുണയിൽ ഇന്ത്യക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയിരുന്ന മാധ്യമങ്ങളാണ് ഇതെന്ന് ഈ സാഹചര്യത്തിൽ ഓർക്കേണ്ടതാണ്.

Scroll to load tweet…

തുർ‌ക്കി ജനത വിശാല ഹൃദയമുള്ളവരും സഹകരിക്കുന്നവരുമാണെന്ന് ഇന്ത്യൻ സൈനികൾ വിവരിച്ചിരുന്നു. തന്റെ മക്കളുടെ വിവരങ്ങൾ തിരക്കുന്നതിന് പ്രാ​ദേശിക സ്വിം തന്നു സഹായിച്ചതുൾപ്പെടെ തുർക്കി ജനത ചെയ്തു തന്ന സഹായങ്ങൾ നിരത്തി സൈന്യത്തിലെ വനിതകൾ നേരത്തെ രംഗത്തുവന്നിരുന്നു. ഇന്ത്യയിലെ തുർക്കി അംബാസഡറായ ഫൈറാത്ത് സനലും ഇന്ത്യയിൽ നിന്നുള്ള സഹായത്തിന് നന്ദി അറിയിച്ചിരുന്നു. തുർക്കി ജനതയ്ക്ക് ഇന്ത്യക്കാർ നൽകിയ വസ്ത്രങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളിൽ ഫൈറാത്ത് പങ്കുവെച്ചിരുന്നു. ഇന്ത്യക്കാർ പണം നൽകി സഹായിച്ചതായും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ദുരിതാശ്വാസത്തിന്റെ ഭാ​ഗമായി ലഭിച്ച സാധനങ്ങൾ സൂക്ഷിക്കാൻ ഇന്ത്യൻ ഫുഡ് ഇംപോർട്ടേഴ്സ് ഫോറം ഹരിയാനയിൽ കെട്ടിടം നൽകിയതുമെല്ലാം നേരത്തെ പുറത്തുവന്നിരുന്നു. പതിനായിരക്കണക്കിന് ജനങ്ങൾ മരിച്ചുവീണ ഭൂകമ്പത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ സഹായവും സേവനവുമെല്ലാം മാധ്യമങ്ങളിലൂടെയും പുറത്തുവരുന്നുണ്ട്.

Scroll to load tweet…

YouTube video player