11:10 AM (IST) Mar 07

Malayalam news liveവ‌ട്ടിയൂർക്കാവിൽ ആർ ശ്രീലേഖ - ചുവരെഴുതി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തു‌‌ടക്കം കുറിച്ചു

വട്ടിയൂർക്കാവിൽ ചുവരെഴുതി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തു‌ടക്കം കുറിച്ച് ആർ ശ്രീലേഖ. നർമ്മദ കോംപ്ലക്സിന് സമീപത്താണ് ചുവരെഴുതിയത്.

Read Full Story
10:59 AM (IST) Mar 07

Malayalam news liveസിപിഐയിൽ 'പേയ്‌മെന്റ് സീറ്റ്' വിവാദം; മണ്ണാർക്കാട് മണ്ഡലത്തിൽ വ്യവസായിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പൊട്ടിത്തെറി

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ണാർക്കാട് സീറ്റിൽ സിപിഐയിൽ സ്ഥാനാർത്ഥി നിർണ്ണയം വിവാദത്തിൽ.

Read Full Story
10:00 AM (IST) Mar 07

Malayalam news liveആറ്റുകാൽ പൊങ്കാല മാലിന്യ നീക്ക വിവാദത്തിനിടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് മാറ്റം

ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട മാലിന്യ നീക്കത്തിൽ കോര്‍പ്പറേഷനും സര്‍ക്കാരും സിപിഎമ്മും തമ്മിലുള്ള പോര് തുടരുന്നതിനിടെ കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് മാറ്റം. ഭരണസൗകര്യാര്‍ഥം പത്തു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ മാറ്റി നിയമിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്.

Read Full Story
09:44 AM (IST) Mar 07

Malayalam news liveവട്ടിയൂര്‍ക്കാവില്‍ തീപാറും; മണ്ഡലചിത്രം തെളിയുന്നു, മുരളിയും ശ്രീലേഖയും പ്രശാന്തും ഏറ്റുമുട്ടും

തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് ജയിച്ച ശ്രീലേഖ മേയറാകാത്തതിൽ പരിഭവത്തിലാണ്. സമവായത്തിൻറെ ഭാഗമായി വട്ടിയൂർക്കാവിൽ സീറ്റ് നൽകാമെന്ന് പാർട്ടി ഉറപ്പ് നൽകിയിരുന്നു. സിറ്റിംഗ് എംഎൽഎ വികെ പ്രശാന്ത് ഇടത് സ്ഥാനാർത്ഥിയാകുമെന്നുറപ്പാണ്.

Read Full Story
09:15 AM (IST) Mar 07

Malayalam news liveകോർപ്പറേഷന് മുകളിലാണ് സർക്കാർ, ഇടപെടേണ്ട കാര്യങ്ങളിൽ ഇടപെടുമെന്ന് മന്ത്രി വി ശിവൻകുട്ടി; മേയർക്ക് മറുപടി

കോർപ്പറേഷന് മുകളിലാണ് സർക്കാരെന്നും ഇടപെടേണ്ട കാര്യങ്ങളിൽ ഇടപെടുമെന്നും ശിവൻകുട്ടി പറഞ്ഞു. മന്ത്രി സ്വന്തം വകുപ്പ് നോക്കിയാൽ മതിയെന്ന് വിവി രാജേഷ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് മന്ത്രി നൽകിയത്.

Read Full Story
08:57 AM (IST) Mar 07

Malayalam news liveആലപ്പുഴയിൽ ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിന് അടിയിൽ മനുഷ്യന്‍റെ കൈ കണ്ടെത്തി; സംഭവം ട്രെയിൻ പുറപ്പെടാനിരിക്കെ

ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെടാനിരുന്ന ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിന് താഴെ നിന്ന് അറ്റ നിലയിലുള്ള മനുഷ്യന്‍റെ കൈ കണ്ടെത്തി. സംഭവത്തെതുടര്‍ന്ന് എസ് 5 കോച്ച് പിടിച്ചിട്ടശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. സംഭവത്തിൽ കേസെടുത്ത ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു. ട്രെയിൻ തട്ടി മരിച്ച ആരുയെങ്കിലും ശരീര ഭാഗമായിരിക്കാമെന്നാണ് സംശയം.

Read Full Story
08:32 AM (IST) Mar 07

Malayalam news liveഅബിൻ വർക്കിക്കെതിരായ പോസ്റ്റർ; പ്രതികരിച്ച് കെസി വേണു​ഗോപാൽ, 'സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് വികാരപ്രകടനങ്ങൾ ഒഴിവാക്കണം'

ആറന്മുള മണ്ഡലത്തിൽ അബിൻ വർക്കിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് കെസി വേണു​ഗോപാൽ. ഒരു സ്ഥാനാർത്ഥിയേയും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും തീരുമാനിക്കുന്നതിന് മുമ്പുള്ള ഇത്തരം വികാരപ്രകടനങ്ങൾ ഒഴിവാക്കണമെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ജയിക്കാൻ വേണ്ടിയുള്ളതാണ്. ജനം യുഡിഎഫിനെ വിജയിപ്പിക്കാൻ തയ്യാറായി നിൽക്കുകയാണെന്നും കെസി കോട്ടയത്ത് പറഞ്ഞു.

08:32 AM (IST) Mar 07

Malayalam news liveനിതീഷ് കുമാർ എക്കാലത്തും ബിജെപിക്ക് വെല്ലുവിളി; ഒതുക്കിയത് അമിത് ഷായുടെ രഹസ്യനീക്കം, ചർച്ചക്കൊടുവിൽ വഴങ്ങി ബിഹാറിൻ്റെ നായകൻ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ തീർത്തും രഹസ്യമായ നീക്കത്തിലൂടെയാണ് നിതീഷ് കുമാറിന്റെ പടിയിറക്കം വലിയ ബഹളങ്ങളില്ലാതെ നടപ്പാക്കിയത്. ഒരുമാസം നീണ്ട ചർച്ചകളാണ് ഇതിനായി നേതാക്കൾ നിതീഷ് കുമാറുമായി നടത്തിയത്. മുഖ്യമന്ത്രി പദത്തിന് പകരം നിഷാന്തിന് ഉപമുഖ്യമന്ത്രി പദവും, ജെഡിയുവിന് കൂടുതൽ മന്ത്രിസ്ഥാനങ്ങളും കിട്ടും.

08:31 AM (IST) Mar 07

Malayalam news liveമുഖ്യമന്ത്രിക്ക് കൈ കൊടുക്കുമോ സുധാകരൻ; അതിരുവിട്ട പരാമർശങ്ങൾ ഉണ്ടാകുമോ എന്ന ഭയപ്പാടിൽ സിപിഎം, നിലപാടിൽ ഉറച്ച് നേതാവ്

സിപിഎമ്മിൽ സസ്പെൻസ് തുടർന്ന് ജി സുധാകരൻ. പാർട്ടി സെക്രട്ടറിക്കും ജില്ലാ നേതൃത്വത്തിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ച ജി സുധാകരൻ നിലപാട് മയപ്പെടുത്തിയിട്ടില്ല. പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ തന്നെയാണ് ജി സുധാകരൻ. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ എത്തുന്നുണ്ട്. മുഖ്യമന്ത്രി ജി സുധാകരനെ കാണുമോ എന്നതിലാണ് ആകാംക്ഷ. രാവിലെ ഒൻപതരയോടെ പുന്നപ്രയിലെ കാർമൽ പോളിടെക്‌നിക് കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന മുഖ്യമന്ത്രി എസി റോഡ് ഉദ്ഘാടനത്തിനായി റോഡ് മാർഗം മങ്കൊമ്പിൽ എത്തും. പത്ത് മണിക്കാണ് നവീകരിച്ച എസി റോഡ് ഉദ്ഘാടനം. ശേഷം 11.30 യ്ക്കാണ് പെരുമ്പളം പാലം ഉദ്ഘാടനം. ഇതിനിടെ മുഖ്യമന്ത്രി ജി സുധാകരനെ കാണുമോ എന്നതാണ് പ്രധാനം.

08:31 AM (IST) Mar 07

Malayalam news liveകുതിച്ചുയർന്ന് പാചകവാതക വില; ഗാർഹിക സിലിണ്ടറിന് 60 രൂപ കൂട്ടി‌, പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് കുതിച്ചുയർന്ന് പാചകവാതക വില. ഗാർഹിക സിലിണ്ടറിന് 60 രൂപയാണ് കൂട്ടി‌യത്. ഇതോടെ കേരളത്തിൽ പുതിയ വില സിലിണ്ടറിന് 9,22 രൂപയായി. വാണിജ്യ സിലിണ്ടറിന്‍റേയും വില കൂട്ടിയിട്ടുണ്ട്. 115 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. അതേസമയം, പാചകവാതക ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകൾ തെറ്റെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിലാണ് വില വർധന.