ഓഫീസ് ഡെസ്കിനടിയിൽ ഒരു വലിയ പാമ്പിനെ കണ്ടതിന്‍റെ ഞെട്ടിക്കുന്ന വീഡിയോ
ന്യൂയോര്‍ക്ക്: ഓഫീസ് ഡെസ്കിനടിയിൽ ഒരു വലിയ പാമ്പിനെ കണ്ടതിന്‍റെ ഞെട്ടിക്കുന്ന വീഡിയോ പങ്കുവെച്ച് യുവാവ്.
'മിറാക്കിൾ മാൻ ക്യാഷ്' എന്ന് കണ്ടന്‍റ് ക്രിയേറ്ററാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഒരു പ്രോജക്ട് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിത അതിഥി എത്തിയതെന്ന് യുവാവ് പറയുന്നു. പാമ്പ് കന്‍റെ ഓഫീസിലൂടെ ഇഴഞ്ഞു നീങ്ങുന്ന വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
'ഓ മൈ ഗോഡ്' എന്ന് അടിക്കുറിപ്പിൽ അദ്ദേഹം കുറിച്ചു. 'ഞാൻ ഒരു പ്രോജക്ടിൽ ജോലി ചെയ്യുകയായിരുന്നു. ഈ പാമ്പ് വാതിലിലൂടെ അകത്തുകടന്ന് എന്നെ വല്ലാതെ പേടിപ്പിച്ചു' - അദ്ദേഹം പറഞ്ഞു. പാമ്പ് ചുമരിന്‍റെ ഓരത്തുകൂടി നീങ്ങുന്നതും പിന്നീട് അടുത്തുള്ള ഒരു ഗ്ലാസ് വാതിലിലൂടെ പുറത്തേക്ക് ഇഴഞ്ഞു നീങ്ങുന്നതും വീഡിയോയിൽ കാണാം.
ആദ്യമൊക്കെ ഇത് ഒരു റാറ്റിൽസ്നേക്ക് ആയിരിക്കുമെന്ന് യുവാവ് ഭയപ്പെട്ടിരുന്നെങ്കിലും, ഇത് ഒരു ബുൾ സ്നേക്ക് ആണെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കൾ അറിയിച്ചതോടെ യുവാവിന് ആശ്വാസമായി. കൊളറാഡോയിൽ സാധാരണയായി കാണപ്പെടുന്ന വിഷമില്ലാത്ത ഇനമാണിത്.


