ഖത്തറിനെ പിന്തുണയ്ക്കുന്നതിനും അതിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനും സ്വീകരിക്കുന്ന നടപടികൾ സ്വീകരിക്കുന്നതിനും എല്ലാ പിന്തുണയും നൽകുമെന്നും സൗദി അറിയിച്ചു.
റിയാദ്: ദോഹയിൽ ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യൻ ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ. ഖത്തർ അമീർ ഷെയ്ഖ് തമീം അൽതാനിയെ ഫോണിൽ വിളിച്ചാണ് അദ്ദേഹം ഖത്തറിനുള്ള പിന്തുണ അറിയിച്ചതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സഹോദര രാഷ്ട്രമായ ഖത്തറിന് സൗദി അറേബ്യയുടെ പൂർണ്ണ പിന്തുണ കിരീടാവകാശി വാഗ്ദാനം ചെയ്തു.
ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിക്കുന്നുവെന്നും ഇസ്രായേലിന്റേത് ക്രിമിനൽ പ്രവൃത്തിയും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനവുമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പറയുന്നു. ഖത്തറിനെ പിന്തുണയ്ക്കുന്നതിനും അതിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനും സ്വീകരിക്കുന്ന നടപടികൾ സ്വീകരിക്കുന്നതിനും എല്ലാ പിന്തുണയും നൽകുമെന്നും സൗദി അറിയിച്ചു.
