14 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരിൽ 13 പേരെ രക്ഷിച്ചതായും എന്നാൽ ഒരാളെ കാണാതായതായും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കാണാതായ ഇന്ത്യൻ നാവികനായി തെരച്ചിൽ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ന്യൂഡൽഹി: ഒമാൻ തീരത്ത് ഇന്ത്യൻ നാവികരുമായി സഞ്ചരിച്ച കപ്പലിന് നേരേ ആക്രമണം. പനാമ പതാകയുള്ള എംടി എൽ ഗയ എന്ന കപ്പലിന് നേരേയാണ് ആക്രമണമുണ്ടായതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 14 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരിൽ 13 പേരെ രക്ഷിച്ചതായും എന്നാൽ ഒരാളെ കാണാതായതായും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കാണാതായ ഇന്ത്യൻ നാവികനായി തെരച്ചിൽ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഒമാൻ അധികൃതരുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികളും രക്ഷാപ്രവർത്തനവും നിരീക്ഷിച്ചുവരികയാണെന്നും ഒമാൻ അധികൃതരുമായി ചേർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.


