Asianet News MalayalamAsianet News Malayalam

'വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപിയുടെ ശിക്ഷ റദ്ദാക്കരുത്, ദൃക്സാക്ഷി മൊഴികളും തെളിവുകളുമുണ്ട്'

ശിക്ഷ റദ്ദാക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും.നിയമ വ്യവസ്ഥയോട് ജനങ്ങൾക്കുള്ള വിശ്വാസം  നഷ്ടപ്പെടാനും കാരണമാകുമെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഹൈക്കോടതിയില്‍

'Don't cancel the sentence of Lakshadweep MP convicted in the attempt to murder case, there are eyewitness statements and evidence'
Author
First Published Jan 17, 2023, 11:01 AM IST

കൊച്ചി: വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷവിധിക്കെതിരായ അപ്പീലിനെ എതിർത്ത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ. ക്യത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കീഴ്ക്കോടതി ശിക്ഷ വിധിച്ചത്. മുൻ എം.പിയും മറ്റ് പ്രതികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ശിക്ഷ റദ്ദാക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. നിയമ വ്യവസ്ഥയോട് ജനങ്ങൾക്കുള്ള വിശ്വാസം  നഷ്ടപ്പെടാനും കാരണമാകും. അപ്പീൽ തള്ളണം. പ്രതികൾ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചുവെന്ന് ദൃക്സാക്ഷി മൊഴികളും മെഡിക്കൽ തെളിവുകളുമുണ്ട്.

വൈരുദ്ധ്യങ്ങളുണ്ടെന്ന വാദം വിചാരണയ്ക്കിടയിൽ ഉന്നയിച്ചിട്ടില്ല. ആയുധം കണ്ടെത്തിയിട്ടില്ല എന്ന വാദവും നിലനിൽക്കില്ല. വിശ്വസനീയമായ സാക്ഷി മൊഴികളും മെഡിക്കൽ രേഖകളും ഉണ്ടെങ്കിൽ തെളിവായി പരിഗണിക്കാം. ഏതൊക്കെ തരത്തിലുള്ള ആയുധം ഉപയോഗിച്ചു എന്നതിന് കൃത്യമായ സാക്ഷ്യമൊഴിയുണ്ട്അ. അപ്പീൽ എതിർത്ത് നൽകിയ സത്യവാമൂലത്തിലാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഇക്കര്യങ്ങള്‍ വ്യക്തമാക്കിയത്. കേസ്  വിശദമായ വാദത്തിന് നാളേക്ക് മാറ്റി.

വധശ്രമക്കേസിൽ പത്ത് വർഷം തടവ് ശിക്ഷ: ലക്ഷദ്വീപ് എംപിയെ അയോഗ്യനാക്കി ഉത്തരവിറങ്ങി

അതേസമയം  വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ലോക്സഭാ സെക്രട്ടറി ജനറലാണ് എംപിയെ അയോഗ്യനാക്കിയുള്ള ഉത്തരവിറക്കിയത്. ശിക്ഷ വിധിക്കപ്പെട്ട ജനുവരി 11 മുതൽ എംപിയെ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതായി ഉത്തരവിൽ പറയുന്നു. ക്രിമിനൽ കേസ് എംപിയെ കോടതി ശിക്ഷിച്ച സാഹചര്യത്തിലാണ് ചട്ടപ്രകാരമുള്ള നടപടി. ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിംഗ് ആണ് ഉത്തരവിറക്കിയത്

വധശ്രമക്കേസിലെ ശിക്ഷ: ലക്ഷദ്വീപ് മുൻ എംപിയുടെ സഹോദരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

Follow Us:
Download App:
  • android
  • ios