കോഴിക്കോട് പെരുവണ്ണാമൂഴി ഡാമിന് സമീപം എക്‌സൈസ് നടത്തിയ പരിശോധനയിൽ 1050 ലിറ്റർ ചാരായ വാഷ് പിടികൂടി. റിസർവോയറിന് സമീപം മണ്ണിനടിയിൽ കുഴിച്ചിട്ട അഞ്ച് ബാരലുകളിൽ നിന്നാണ് വാഷ് കണ്ടെത്തിയത്. തിരഞ്ഞെടുപ്പും ആഘോഷങ്ങളുടെയും ഭാഗമായാണ് പരിശോധന നടത്തിയത്

കോഴിക്കോട്: പേരാമ്പ്ര പെരുവണ്ണാമൂഴി ഡാമിന് സമീപം വന്‍തോതില്‍ വാഷ് കണ്ടെടുത്തു. ഡാം റിസര്‍വോയറിന് സമീപം ഉടമസ്ഥനില്ലാതെ കിടന്നിരുന്ന അഞ്ച് ബാരലുകള്‍ പരിശോധിച്ചപ്പോഴാണ് ചാരായ നിര്‍മാണത്തിനായുള്ള വാഷ് കണ്ടെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പ്, ക്രിസ്‌മസ് - പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലാണ് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിളിലെ ഉദ്യോഗസ്ഥര്‍ ഇവ കണ്ടെത്തിയത്.

ചക്കിട്ടപ്പാറ നരിനട പ്രദേശങ്ങളില്‍ വ്യാപകമായി നടത്തിയ പരിശോധനയില്‍ 1050 ലിറ്റര്‍ വാഷാണ് പിടികൂടിയത്. റിസര്‍വോയറിന് സമീപം കണ്ട ബാരലുകള്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റൻ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) സി.പി ഷാജി, പ്രിവന്റീവ് ഓഫീസര്‍ നൈജീഷ്, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) പി.ജെ ബേബി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിചിത്രന്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.