മനുവിനായി പൊലീസ് തെരച്ചിൽ നടത്തി വരുന്നതിനിടെ പ്രതി കഴിഞ്ഞ ദിവസം കഞ്ഞിക്കുഴിയിലെത്തി. ഇക്കാര്യം മനസിലാക്കിയായിരുന്നു കഞ്ഞിക്കുഴി പൊലീസിന്റെ നീക്കം. 

ഇടുക്കി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട വാഗമൺ പശുപ്പാറ സ്വദേശിയായ 19 വയസുകാരൻ മനുവാണ് ഇടുക്കി കഞ്ഞിക്കുഴി പൊലീസിന്റെ പിടിയിലായത്. ഒരു വർഷം മുമ്പാണ് കഞ്ഞിക്കുഴി സ്വദേശിയായ പതിനേഴ് വയസുകാരിയുമായി മനു സൗഹൃദത്തിലായത്. ഇൻസ്റ്റഗ്രാം വഴിയായിരുന്നു പരിചയപ്പെട്ടത്.

Add Asianetnews as a Preferred SourcegooglePreferred

തുടർന്ന് മനു മോഹൻ പല തവണ പെൺകുട്ടിയെ പീ‍ഡിപ്പിച്ചുവെന്നാണ് കേസ്. പിന്നീട് പെൺകുട്ടിയുടെ വീട്ടിലെത്തിയും ഇയാൾ പീഡനം തുടർന്നു. ഇതോടെ 17 വയസുകാരിയുടെ വീട്ടുകാർ കഞ്ഞിക്കുഴി പൊലീസിൽ പരാതി നൽകി. മനുവിനായി പൊലീസ് തെരച്ചിൽ നടത്തി വരുന്നതിനിടെ പ്രതി കഴിഞ്ഞ ദിവസം കഞ്ഞിക്കുഴിയിലെത്തി. ഇക്കാര്യമറിഞ്ഞ പൊലീസ് തന്ത്രപൂർവം മനു മോഹനനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 19 വയസുകാരന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതി മനു മോഹനെ റിമാൻഡ് ചെയ്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം