മൊബൈല്‍ ഫോണ്‍ കടയില്‍ വന്‍ മോഷണം. കോഴിക്കോട് നാദാപുരത്താണ് മൊബൈല്‍ കടയില്‍ നിന്നും 92 ഐ ഫോണുകള്‍ ഉള്‍പ്പെടെ 80 ലക്ഷം രൂപയുടെ ഫോണുകള്‍ കവന്നത്
കോഴിക്കോട്: മൊബൈല്‍ ഫോണ്‍ കടയില്‍ വന്‍ മോഷണം. കോഴിക്കോട് നാദാപുരത്താണ് മൊബൈല്‍ കടയില്‍ നിന്നും 92 ഐ ഫോണുകള്‍ ഉള്‍പ്പെടെ 80 ലക്ഷം രൂപയുടെ ഫോണുകള്‍ കവന്നത്. വില്യാപ്പിള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നാദാപുരം ടൗണില്‍ പ്രവര്‍ത്തിക്കുന്ന കടയിലാണ് സംഭവം. ഇന്ന് രാവിലെ കട തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് നിഗമനം.കടയുടെ ഷട്ടറിന്‍റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഫോണുകള്‍ മാത്രമാണ് മോഷ്ടിച്ചത്.
കടയിലുണ്ടായിരുന്ന പണം നഷ്ടമായിട്ടില്ല. ഏകദേശം 80 ലക്ഷം രൂപയുടെ മൊബൈല്‍ഫോണുകളാണ് കവര്‍ച്ച ചെയ്തത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറകള്‍ തിരിച്ചുവെച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ് പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണസംഘത്തില്‍ ഒന്നിലധികം പേരുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. സമീപത്തെ കടകളിലെയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.


