ഒരു ലക്ഷം രൂപ വിലവരുന്ന നായ്ക്കളെയും പൂച്ചകളെയുമാണ് കവര്‍ന്നത്. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു

തൃശൂര്‍: തൃശൂരിലെ പെറ്റ് ഷോപ്പിൽ വൻ കവര്‍ച്ച.പെരിങ്ങാവ് എസ്.എൻ. പെറ്റ്സ് ഷോപ്പിലാണ് കവര്‍ച്ച നടന്നത്. സ്ഥാപനത്തിലുണ്ടായിരുന്ന മുന്തിയ ഇനത്തില്‍പെട്ട ആറ് വളര്‍ത്തു നായകളെയും വിദേശയിനത്തില്‍പെട്ട അഞ്ച് പൂച്ചകളെയും കവര്‍ന്നു. ഒരു ലക്ഷം രൂപ വിലവരുന്ന നായകളെയും പൂച്ചകളെയുമാണ് കവര്‍ന്നത്.

കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മുഖം മുറച്ചുകൊണ്ട് കടയില്‍ കയറിയ യുവാവിന്‍റെ ദൃശ്യങ്ങളാണുള്ളത്. കൂട് തുറന്നശേഷം നായ് കുഞ്ഞുങ്ങളെ എടുത്ത് ചെറിയ കൂട്ടിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് പൂച്ചകളെയും പിടിച്ചുകൊണ്ടുപോയി. സംഭവത്തില്‍ സ്ഥാപനം ഉടമ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെയാണ് മോഷണം നടന്നത്.സ

സ്കൂളിലെ അരി കടത്തിയ സംഭവം; അന്വേഷണ റിപ്പോർട്ട് പുറത്ത്, അധ്യാപകർക്കെതിരെ ക്രിമിനൽ നടപടിക്ക് ശുപാര്‍ശ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates