ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകുമാണ് ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്


തിരുവനന്തപുരം : കേരളത്തിൽ ഇസ്രായേലിലേക്ക് കൃഷി പഠിപ്പിക്കാൻ പോയ സംഘത്തിലെ കർഷകനെ കാണാതായി. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെ (48) ആണ് കാണാതായത്.

ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകുമാണ് ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി മുതലാണ് ബിജു കുര്യനെ കാണാതായത്. എംബസിയിലും ഇസ്രായേൽ പൊലീസിലും ബി.അശോക് പരാതി നൽകി. അതിനുശേഷം സംഘം നാട്ടിലേക്ക് തിരിച്ചു

ജസ്ന തിരോധാനത്തിൽ വഴിത്തിരിവായേക്കാവുന്ന വെളിപ്പെടുത്തൽ; പോക്സോ തടവുകാരന്റെ നിർണായക മൊഴി സിബിഐക്ക്